
ദുബായ്: രണ്ടു സ്റ്റേഷനുകളള്‍ക്കിടയില്‍ താല്‍കാലികമായി നിര്‍ത്തി വെച്ച സേവനം ദുബൈ മെട്രോ പുനസ്ഥാപിക്കുന്നു. റൂട്ട് 2020 പദ്ധതി നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സൗകര്യാര്‍ഥം നിര്‍ത്തിവെച്ച രണ്ടിടങ്ങളിലും ഏപ്രില്‍ 19 മുതല്‍ മെട്രോ സേവനം പുനരാരംഭിക്കും.
ദുബായ് മെട്രോ റെഡ് ലൈനിലെ ഡി.എം.സി.സിയില്‍ നിന്ന് ഇബ്‌നു ബത്തൂത്ത സ്റ്റേഷനിലേക്ക് 2018 ജനുവരി അഞ്ചു മുതല്‍ മെട്രോ ഓട്ടം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. പകരം സൗജന്യ ഷട്ടില്‍ ബസ് സേവനം ഏര്‍പ്പെടുത്തിയിരുന്നു.
ഇബ്‌നു ബത്തൂത്ത സ്റ്റോപ്പിനു ശേഷമുള്ള സ്റ്റേഷനുകളിലേക്ക് പോകേണ്ട യാത്രക്കാര്‍ ഡി.എം.സി.സിയില്‍ ഇറങ്ങേണ്ട സാഹചര്യമായിരുന്നു. ഇവിടെ നിര്‍ത്തിയിരുന്ന ആര്‍.ടി.എയുടെ ബസില്‍ കയറി ഇബ്‌നു ബത്തൂത്തയില്‍ എത്തി മെട്രോ യാത്ര പുനരാരംഭിക്കേണ്ട അവസ്ഥക്കാണ് മാറ്റം വരുന്നത്. രണ്ടു കേന്ദ്രങ്ങള്‍ക്കിടയിലെ നഖീല്‍ ഹാര്‍ബര്‍ ആന്റ് ടവര്‍ സ്റ്റേഷനും പാര്‍ക്കിങ് കേന്ദ്രവും പൂര്‍ണമായി അടച്ചിട്ടിരിക്കുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.