Currency

മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കുമെന്ന് യു.എ.ഇ

സ്വന്തം ലേഖകന്‍Sunday, April 7, 2019 5:42 pm

ദുബായ്: മികച്ച 100 അറബ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കുമെന്ന് യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അറബ് സംരംഭങ്ങള്‍ക്ക് കൂടുതല്‍ ഉത്തേജനം പകരാന്‍ നടപടി ഉപകരിക്കും എന്നാണ് വിലയിരുത്തല്‍.

ജോര്‍ദാനില്‍ നടന്ന പശ്ചിമേഷ്യന്‍ വടക്കേ ആഫ്രിക്ക ലോക സാമ്പത്തിക ഫോറത്തിലാണ് വിസ അനുവദിക്കുന്നതിന് യോഗ്യമായ സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തത്. യു.എ.ഇ കാബിനറ്റ് സെക്രട്ടറി ജനറല്‍ അബ്ദുല്ല ബിന്‍ തൂഖ്, ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ സി.ഇ.ഒ ഖല്‍ഫാന്‍ ജുമാ ബെല്‍ഹൂല്‍ തുടങ്ങിയവര്‍ പെങ്കടുത്ത ‘അറബ് സ്റ്റാര്‍ട്ടപ്‌സ് റീച്ചിങ് വെലോസിറ്റി’ സെഷനിലാണ് 100 അറബ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അഞ്ച് വര്‍ഷ വിസ അനുവദിക്കുന്ന പ്രഖ്യാപനം നടത്തിയത്.

ലോക സാമ്പത്തിക ഫോറവുമായി ചേര്‍ന്ന് മികച്ച അറബ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കാനുള്ള നടപടി ബിസിനസിന് വിപുലമായ സൗകര്യമൊരുക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x