Currency

ഗള്‍ഫില്‍ പനി പടരുന്നു; മുന്നറിയിപ്പുമായി സ്‌കൂളുകള്‍

സ്വന്തം ലേഖകന്‍Wednesday, April 17, 2019 3:51 pm

ദുബായ്: കാലാവസ്ഥാ മാറ്റത്തിനൊപ്പം യുഎഇയില്‍ പനി പടരുന്നു. അവധിക്ക് ശേഷം സ്‌കൂളുകള്‍ കൂടി തുറന്നതോടെ കുട്ടികളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാണിച്ച് വിവിധ സ്‌കൂളുകള്‍ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് സന്ദേശങ്ങള്‍ നല്‍കി. രോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കുന്നു.

യുഎഇയിലെ വിവിധ സ്‌കൂളുകളില്‍ നിരവധി വിദ്യര്‍ത്ഥികള്‍ക്ക് വൈറല്‍ പനി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. അവധി കഴിഞ്ഞ് കുട്ടികള്‍ തിരിച്ചെത്തിയതോടെ വൈറല്‍ പനി പടരുന്നതായി സംശയമുണ്ടെന്ന് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റീവ് സയന്‍സ്, രക്ഷിതാക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു. പനി, ചുമ, തൊണ്ട വേദന, സന്ധിവേദന, ഛര്‍ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുതെന്നും മതിയായ ചികിത്സ ലഭ്യമാക്കണമെന്നുമാണ് അറിയിച്ചിരിക്കുന്നത്.

വൈറല്‍ പനിയുമായെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് ഡോക്ടര്‍മാരും പറയുന്നു. കാലാവസ്ഥാ മാറുമ്പോഴുള്ള അന്തരീക്ഷസ്ഥിതിയില്‍ വൈറുകള്‍ വേഗത്തില്‍ വ്യാപിക്കുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x