Currency

പെരുന്നാള്‍: യുഎഇയില്‍ 1,613 തടവുകാര്‍ക്ക് മോചനം

സ്വന്തം ലേഖകന്‍Wednesday, August 15, 2018 1:13 pm

ദുബായ്: ബലിപെരുന്നാള്‍ പ്രമാണിച്ച് യുഎഇയില്‍ ആയിരത്തി അറുനൂറ്റി പതിമൂന്ന് തടവുകാര്‍ക്ക് മോചനം. അബൂദബിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മോചിതരാകുന്നത്. 704 പേര്‍ക്കാണ് യുഎഇ പ്രസിഡന്റ് മോചനം പ്രഖ്യാപിച്ചത്.

യുഎഇ പ്രസിഡന്റും അബൂദബി ഭരണാധാകാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം, അജ്മാന്‍ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി, റാസല്‍ഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ഖാസിമി എന്നിവരാണ് പെരുന്നാളിന് തടവുകാരെ മോചിപ്പിക്കാന്‍ ഉത്തവിട്ടത്.

അബൂദബിയില്‍ 704 പേരും, ദുബായില്‍ 547 പേരും ജയില്‍ മോചിതരാകും. അജ്മാനില്‍ 90 തടവുകാരും, റാസല്‍ഖൈമയില്‍ 272 പേരുമാണ് ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെടുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x