
ദുബായ്: റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ദുബായ് പൊലീസ് കാമ്പയിന്‍ ആരംഭിച്ചു. ‘വാഹനാപകടങ്ങളില്ലാത്ത ദിവസം’ എന്ന പേരിലാണ് കാമ്പയിന്‍. വേനലവധിക്ക് ശേഷം സെപ്റ്റംബര്‍ രണ്ടിന് സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തിലാണ് കാമ്പയിന്‍ നടത്തുന്നത്.
ഡ്രൈവര്‍മാരെക്കൊണ്ട് ദുബായ് പൊലീസിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യിക്കാന്‍ അധികൃതര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഗതാഗത നിയമങ്ങള്‍ പാലിക്കുമെന്ന് വെബ്‌സൈറ്റില്‍ പ്രതിജ്ഞ ചെയ്യാന്‍ സാധിക്കും. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് നല്‍കും. സമ്മാനങ്ങള്‍ നേടാനും അവസരമുണ്ട്.
യു.എ.ഇയില്‍ കുട്ടികളുടെ മരണത്തിന് പ്രധാന കാരണം റോഡപകടങ്ങളാണ്. പരിക്കേറ്റ് മരിക്കുന്ന മൂന്ന് കുട്ടികളില്‍ രണ്ടും റോഡപകടങ്ങളില്‍ പെടുന്നവരാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.