
ദുബായ്: ഗെയിമുകളുടെ മറവില്‍ പണം തട്ടുന്ന സംഘങ്ങളെ സുക്ഷിക്കണമെന്ന് ദുബായ് പൊലിസിന്റെ മുന്നറിയിപ്പ്. കളിയോടുള്ള ആളുകളുടെ താല്പര്യം മുതലെടുത്ത് രാജ്യാന്തര ശൃംഖലയുള്ള തട്ടിപ്പു സംഘങ്ങള്‍ വ്യാപകമായി രംഗത്തുണ്ടെന്നും പൊലിസ് മുന്നറിയിപ്പ് നല്കി.
ജോലിക്കിടെ അല്പം സമയം കിട്ടിയാല്‍ പോലും ഫോണില്‍ കാന്ഡിക്രഷോ ചെസ്സോ ക്വിസ്സോ കളിക്കുന്നവരാണ് ഭൂരിഭാഗവും. ഹാക്കര്‍മാരും വിവരങ്ങള്‍ ചോര്ത്തിയെടുക്കുന്നവരും പണം തട്ടിപ്പുകാരുമെല്ലാം ഈ ഗെയിമുകള്‍ മറയാക്കി കളിക്കുന്നവരാണ്. ജനനതീയതി, ഫോണ്‍നമ്പറുകള്‍, പാസ് വേഡുകള്‍, ഇമെയില്‍ വിലാസം എന്നിവയെല്ലാം ചോര്‍ത്തി മറ്റുള്ളവര്‍ക്ക് മറിച്ചു വില്‍ക്കലാണ് ചില സംഘങ്ങളുടെ പ്രധാന ജോലി.
ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നതും സൗജന്യമായി ലഭിക്കുന്നതുമായ മിക്ക ഗെയിമുകള്‍ക്കും ഈ പ്രശ്നമുണ്ടെന്ന് ദുബായ് പൊലീസ് ചുണ്ടിക്കാട്ടുന്നു. ഇവ ജനങ്ങളുടെ സ്വകാര്യതക്ക് ഭീഷണിയാണ്. കരുതിയിരിക്കണമെന്നും കുടുംബാംഗങ്ങളെ ഇതു സംബന്ധിച്ച് ബോധവത്കരിക്കണമെന്നും ദുബായ് പൊലീസ് നിര്‍ദേശിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.