Currency

ദുബായില്‍ ഇനി വിദ്യാര്‍ത്ഥികള്‍ക്ക് പഠിച്ചുകൊണ്ട് ജോലിചെയ്യാം

സ്വന്തം ലേഖകന്‍Wednesday, August 1, 2018 11:57 am

ദുബായ്: ദുബായില്‍ ഇനി വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്തുകൊണ്ട് പഠിക്കാം. 15 വയസ്സുമുതല്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് അവധിദിവസങ്ങളില്‍ സ്വകാര്യ മേഖലയില്‍ പാര്‍ട് ടൈം ചെയ്യാനാണു മനുഷ്യവിഭവശേഷിസ്വദേശിവല്‍ക്കരണ മന്ത്രാലയം അനുമതി നല്‍കിയത്. ഇതുസംബന്ധിച്ചു 2016ല്‍ എടുത്ത തീരുമാനത്തിന്റെ തുടര്‍ച്ചയാണു പുതിയ ഉത്തരവ്.

പഠനത്തിനൊപ്പം ജോലിയും നോക്കുന്ന വിദ്യാര്‍ത്ഥികല്‍ക്ക് പഠനം പൂര്‍ത്തിയായാലുടന്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ലഭിക്കുകയും പഠനകാലത്തു രക്ഷിതാക്കളുടെ സാമ്പത്തിക ബാധ്യത കുറയുകയും ചെയ്യും എന്നതാണ് ഇതിന്റെ നേട്ടം.

ഇത്പ്രകാരം വിദ്യാര്‍ഥികള്‍ക്കു പാര്‍ട് ടൈം വ്യവസ്ഥയില്‍ മൂന്നുമാസം വരെ ജോലിചെയ്യാനാകും. പ്രത്യേക സാഹചര്യങ്ങളില്‍ കാലാവധി നീട്ടിനല്‍കും. പാര്‍ട് ടൈം ജോലിയാണെങ്കിലും നിയമപ്രകാരമുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചു തൊഴില്‍ കരാര്‍ തയാറാക്കിയിരിക്കണം. വേതനം, ജോലിചെയ്യേണ്ട ദിവസങ്ങള്‍, മണിക്കൂറുകള്‍ എന്നിവ വ്യക്തമാക്കുകയും വേണം എന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x