
ദുബായ്: അവധി ദിവസമായ വെള്ളിയാഴ്ചയും മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ദുബായ് അല്‍ ബറാഹ ആശുപത്രിയില്‍ സംവിധാനം. സാമൂഹിക, സന്നദ്ധ പ്രവര്‍ത്തകരുടെ ആവശ്യം മുന്‍നിര്‍ത്തിയാണ് നടപടി.
വാരാന്ത്യ അവധി ദിവസവും ഡെത്ത് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ അല്‍ ബറാഹ ആശുപത്രി അധികൃതര്‍ കൈക്കൊണ്ട തീരുമാനം ദുബായില്‍ നിന്ന് നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്നത് എളുപ്പമാക്കും. അതേസമയം അബുദാബിയില്‍ നിന്ന് നാട്ടിലേക്ക് അയച്ച മൃതദേഹം മാറിപ്പോയ സംഭവം മുന്‍നിര്‍ത്തി ഇത്തരം കാര്യങ്ങളില്‍ നയതന്ത്ര കേന്ദ്രങ്ങളുടെ സജീവ ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യവും പ്രവാസികള്‍ ഉന്നയിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.