Currency

ദുബായിയുടെ രാജകീയ സൗന്ദര്യത്തിന് മാറ്റ് കൂട്ടാന്‍ ദുബായ് സ്‌ക്വയര്‍ എത്തുന്നു

സ്വന്തം ലേഖകന്‍Friday, July 27, 2018 11:47 am

ദുബായ്: ദുബായിയുടെ മാസ്മരിക സൗന്ദര്യത്തിന് മാറ്റ് കൂട്ടാന്‍ മറ്റൊരു വിസ്മയ സൗധം കൂടി. ദുബായ് ക്രീക് ഹാര്‍ബറില്‍ ‘ദുബായ് സ്‌ക്വയര്‍’ എന്ന പേരിലാണ് ലോകോത്തര സംവിധാനങ്ങളോടെ ഷോപ്പിങ് കേന്ദ്രമൊരുങ്ങുക. 1000 കോടി ദര്‍ഹം ചെലവില്‍ 7.5 ലക്ഷം ചതുരശ്ര മീറ്ററിലാണ് പുതുമകള്‍ നിറഞ്ഞ കേന്ദ്രം നിര്‍മിക്കുന്നത്. നാലു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

പുതിയ തലമുറയുടെ അഭിരുചികളെല്ലാം ഉള്‍ക്കൊണ്ട് നിര്‍മിക്കുന്ന ഷോപ്പിങ് കേന്ദ്രം ഇമാര്‍ പ്രോപ്പര്‍ട്ടീസും ദുബായ് ഹോള്‍ഡിങ്ങും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ലോകത്തിലെ എല്ലാ പ്രമുഖ ബ്രാന്‍ഡുകളുടെയും കേന്ദ്രങ്ങള്‍ ഇവിടെ ഉണ്ടാകും.

ബുര്‍ജ് ഖലീഫയെക്കാള്‍ വലിയ കെട്ടിടമായിരിക്കും ക്രീക് ടവര്‍. ബുര്‍ജ് ഖലീഫയേക്കാള്‍ നൂറുമീറ്റര്‍ അധികം ഉയരമുള്ള ക്രീക് ടവര്‍ 2020ലെ വേള്‍ഡ് എക്സ്പോയ്ക്കു മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x