
ദുബായ്: ദുബായ് നഗരത്തിലെ ഇന്ത്യന്‍ പ്രവാസികളുടെ പ്രിയ വിദ്യാലയങ്ങളില്‍ ഒന്നു കൂടി സേവനം നിര്‍ത്തുന്നു. എമിറേറ്റ്‌സ് ഇംഗ്ലീഷ് സ്പീക്കിങ് സ്‌കൂള്‍ ആണ് ഈ അധ്യയന വര്‍ഷം പൂര്‍ത്തിയാവുന്നതോടെ അടക്കാനൊരുങ്ങുന്നത്. 30 വര്‍ഷമായി സഫയില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്‌കൂളില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പഠിച്ചിറങ്ങിയിട്ടുള്ളത്.
കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ 12ാം ക്ലാസ് വരെ സി.ബി.എസ്.ഇ പാഠ്യപദ്ധതി പ്രകാരം അധ്യയനം നടത്തുന്ന ഇവിടെ നിലവില്‍ 1500 കുട്ടികള്‍ പഠിക്കുന്നുണ്ട്. സാമ്പത്തിക പ്രയാസങ്ങളാണ് സ്‌കൂള്‍ സേവനം നിര്‍ത്താന്‍ കാരണമെന്നറിയുന്നു. കുറഞ്ഞ ഫീസ് വാങ്ങുന്ന സ്‌കൂളിന് മികച്ച നിലവാരമുള്ള ജീവനക്കാരെ ആകര്‍ഷിക്കാന്‍ തക്ക ശമ്പളം നല്‍കാന്‍ കഴിയാതെ വരുന്നതായി അധികൃതര്‍ പറയുന്നു.
അടുത്ത വര്‍ഷത്തേക്ക് മറ്റു സ്‌കൂളുകളിലേക്ക് പ്രവേശനം തേടല്‍ സുഗമമാക്കുന്നതിനായി സ്‌കൂള്‍ പൂട്ടുന്ന വിവരം രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്. പ്രവര്‍ത്തനം നിര്‍ത്താനുള്ള സ്‌കൂളിന്റെ അപേക്ഷക്ക് അനുമതി നല്‍കിയതായി നോളജ് ആന്റ് ഹ്യൂമന്‍ ഡവലപ്‌മെന്റ് അതോറിറ്റി അനുമതി കമീഷന്‍ മേധാവി മുഹമ്മദ് ദര്‍വീഷ് വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.