
ദുബായ്: പൊതുമാപ്പ് കാലയളവില്‍ തൊഴിലാളികളുടെ ഒളിച്ചോട്ടങ്ങളെ സംബന്ധിച്ച് സ്പോണ്‍സര്‍മാരും സ്ഥാപനങ്ങളും നല്‍കിയ പരാതികള്‍ തീര്‍പ്പാക്കാന്‍ സൗകര്യം. ഇതിനായി പ്രത്യേക കേന്ദ്രങ്ങളും തയ്യാറായി കഴിഞ്ഞു. പരാതികള്‍ ഒത്തുതീര്‍പ്പാക്കാന്‍ നിശ്ചിത ഫീസ് ഈടാക്കും. സ്പോണ്‍സര്‍ വ്യക്തിപരമായി നല്‍കിയ ഒളിച്ചോട്ട പരാതി തീര്‍പ്പാക്കാന്‍ 121 ദിര്‍ഹവും സ്വകാര്യ കമ്പനികള്‍ നല്‍കിയ ഒളിച്ചോട്ട പരാതി തീര്‍പ്പാക്കാന്‍ 521 ദിര്‍ഹവും, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അബ്സ്‌കോന്‍ഡിങ് കേസ് പരിഹരിക്കാന്‍ 71 ദിര്‍ഹവുമാണ് ഫീസ് ആയി ഈടാക്കുക.
ദുബായില്‍ ഒളിച്ചോട്ട പരാതിയില്‍ കുടുങ്ങിയവര്‍ അല്‍അവീറിലെ ഈ കേന്ദ്രത്തിലാണ് കേസ് തീര്‍പ്പാക്കാന്‍ എത്തേണ്ടത്. സ്പോണ്‍സറുടെ സഹായമില്ലാതെ ഒളിച്ചോട്ട പരാതി ഒഴിവാക്കേണ്ടവര്‍ക്ക് ആമര്‍ സെന്ററുകള്‍ വഴിയും അപേക്ഷിക്കാം. 521 ദര്‍ഹം ഫീസ് അടച്ച് വിസ പുതുക്കാനും പുതിയ ജോലിയിലേക്ക് മാറാനും ഇവിടെ സൗകര്യമുണ്ടാകും. ആറ് മാസത്തെ താല്‍കാലിക വിസക്കും താമസകുടിയേറ്റ വകുപ്പ് സൗകര്യമൊരുക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒപ്പം പരാതികള്‍ തീര്‍പ്പാക്കി തൊഴിലാളികള്‍ക്ക് പുതിയ ജോലിയിലേക്ക് മാറാനും അവസരമുണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.