കോവിഡ് സാഹചര്യത്തില്‍ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് വീസ കാലാവധി തീരുന്നതു വരെ യുഎഇയിലേക്ക് മടങ്ങിവരുന്നതിന് ഇടപെടാമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്. സെയ്ഷെല്‍സില്‍ പര്യടനം കഴിഞ്ഞ് ദുബായിലെത്തിയ അദ്ദേഹം പ്രവാസി സംഘടനകളും നേതാക്കളുമായി ഓണ്‍ലൈനില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇനി പൊതുമാപ്പ് നീട്ടുമെന്ന പ്രതീക്ഷ ആര്‍ക്കും വേണ്ടതില്ലെന്ന കൃത്യമായ സൂചനയാണ് യു.എ.ഇ അധികൃതര്‍ നല്‍കുന്നത്. നിയമാനുസൃതമല്ലാതെ രാജ്യത്തു തങ്ങുന്നവര്‍ക്കെതിരെ ജനുവരി ആദ്യം മുതല്‍ കടുത്ത നടപടികള്‍ക്ക് സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളുടെ നയതന്ത്ര കേന്ദ്രങ്ങളുമായി യു.എ.ഇ തൊഴില്‍ മന്ത്രാലയം ആശയവിനിമയം തുടങ്ങി.
അനധികൃത താമസക്കാരെ ജോലിക്കെടുത്താല്‍ കുറഞ്ഞത് 50,000 മുതല്‍ ഒരുലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് വ്യാപക ബോധവല്‍ക്കരണത്തിന് ജിഡിആര്‍എഫ്എ (ദ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ്) പ്രചാരണവും ആരംഭിച്ചു.
റാസല്‍ഖൈമ, അജ്മാന് എമിറേറ്റുകളില്‍ അടുത്തമാസം 2 മുതല്‍ 30 ദിവസം ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ 50% ഇളവ്. യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മാസം 23നു മുന്‍പു ലഭിച്ച പിഴയ്ക്കാണ് ആനുകൂല്യം.
ഫസ്റ്റ് അബൂദബി ബാങ്ക് സ്റ്റേഷന്റെ പേര് അടുത്തദിവസം മുതല്‍ ഉമ്മുല്‍ ഷീഫ് എന്നാക്കും. നൂര്ബാങ്ക് അല്‍ സഫ എന്ന് പേര് മാറ്റും. ഡമാക്ക് സ്റ്റേഷന്റെ പേര് ദുബായ് മറീന എന്നാക്കും. നഖീല്‍ സ്റ്റേഷന്റെ പേര് അല്‍ഖൈല്‍ എന്നാക്കി മാറ്റുമെന്നും ദുബായ് ആര്‍ടിഎ അറിയിച്ചു. സ്റ്റേഷന്റെ ബോര്‍ഡുകള്‍ മാറ്റുന്ന ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു.
കമ്പനി ഉടസ്ഥവകാശ നിയമത്തില്‍ വലിയ മാറ്റങ്ങളാണ് യു.എ.ഇ പ്രഖ്യാപിച്ചത്. ഭേദഗതികളില്‍ പലതും ഡിസംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും. ചിലത് ആറ് മാസത്തിന് ശേഷവും പ്രാബല്യത്തിലാകും. നേരത്തേ ഫ്രീസോണിന് പുറത്ത് ലിമിറ്റഡ് കമ്പനികള്‍ തുടങ്ങുന്നതിന് 51 ശതമാനം ഓഹരി പങ്കാളിത്തം സ്വദേശിക്ക് ആയിരിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു. ഇത് ഒഴിവാക്കി പൂര്‍ണമായും പ്രവാസികളുടെ ഓഹരി പങ്കാളിത്തത്തില്‍ ഓണ്‍ഷോറില്‍ സ്ഥാപനങ്ങള്‍ തുടങ്ങാം.
വെള്ളിയാഴ്ച വാരാന്ത്യ അവധിയായതിനാല്‍ തുടര്‍ച്ചയായ നാലു ദിവസം അവധിയാണ് ലഭിക്കുക. ശനിയാഴ്ച അവധിയുള്ളവര്‍ക്ക് ഒരു ദിവസം കൂടി ലഭിക്കും. പൊതുമേഖലയ്ക്ക് നേരത്തെ അഞ്ചു ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ രണ്ടിനാണ് യുഎഇ ദേശീയ ദിനം.
മൂന്ന് മുതല്‍ 16 വയസ് വരെയുള്ള കുട്ടികളില്‍ ഉമിനീര് അടിസ്ഥാനമാക്കിയാവും പരിശോധന. 150 ദിര്‍ഹമാണ് ഇതിന് ചെലവ്. 24 മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും. മുഹമ്മദ് ബിന്‍ റാഷിദ് യൂനിവേഴ്സിറ്റി ഓഫ് മെഡിസിന് ആന്റ് ഹെല്‍ത്ത് സയന്‍സ്, ദുബായ് ഹെല്‍ത്ത് അതോറിറ്റി എന്നിവ നടത്തിയ പഠനത്തില്‍ ഈ പരിശോധനയുടെ കൃത്യത ഉറപ്പുവരുത്തിയിട്ടുണ്ട്.
പൊതുസ്ഥലങ്ങളില്‍ അനുവാദമില്ലാതെ അന്യരുടെ ഫോട്ടോയെടുത്താല്‍ പിടിവീഴും. പാര്‍ക്ക്, ബീച്ച് എന്നിവിടങ്ങളിലെല്ലാം ഇതു ബാധകം. ചിത്രങ്ങള്‍ ആര്‍ക്കെങ്കിലും അയയ്ക്കുകയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയോ ചെയ്താല്‍ കടുത്ത നടപടികളുണ്ടാകുമെന്നും ദുബായ് സിഐഡി ഉപമേധാവി വ്യക്തമാക്കി.
ഡിസംബര്‍ 31 വരെയാണ് ഇവര്‍ക്കുള്ള കാലാവധി നീട്ടിയത്. മാര്‍ച്ച് ഒന്നിന് മുന്‍പ് വിസ കാലാവധി കഴിഞ്ഞവര്‍ക്കാണ് ഈ ആനുകൂല്യം. സാധാരണ പൊതുമാപ്പിന്റെ ആനുകൂല്യം മുതലെടുത്ത് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് പിന്നീട് തിരിച്ചുവരുന്നതിന് വിലക്കുണ്ട്. എന്നാല്‍, ഈ ആനുകൂല്യം വഴി മടങ്ങുന്നവര്‍ക്ക് തിരികെ യു.എ.ഇയിലേക്കോ മറ്റ് രാജ്യങ്ങളിലേക്കോ വരാം.