Currency

പൊതുമാപ്പ് നീട്ടില്ല; യു.എ.ഇയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാകും

സ്വന്തം ലേഖകന്‍Sunday, November 29, 2020 1:47 pm
uae-visa
Villa-kochi-Kerala

ദുബായ്: യു.എ.ഇയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കുന്നതോടെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാകും. രണ്ടു തവണ നീട്ടിയ പൊതുമാപ്പ് ഡിസംബര്‍ അവസാനത്തോടെ തീരും. ഇനി പൊതുമാപ്പ് നീട്ടുമെന്ന പ്രതീക്ഷ ആര്‍ക്കും വേണ്ടതില്ലെന്ന കൃത്യമായ സൂചനയാണ് യു.എ.ഇ അധികൃതര്‍ നല്‍കുന്നത്. നിയമാനുസൃതമല്ലാതെ രാജ്യത്തു തങ്ങുന്നവര്‍ക്കെതിരെ ജനുവരി ആദ്യം മുതല്‍ കടുത്ത നടപടികള്‍ക്ക് സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളുടെ നയതന്ത്ര കേന്ദ്രങ്ങളുമായി യു.എ.ഇ തൊഴില്‍ മന്ത്രാലയം ആശയവിനിമയം തുടങ്ങി.

ഇതു സംബന്ധിച്ച് വ്യാപക ബോധവല്‍ക്കരണത്തിന് ദുബായ് എമിഗ്രേഷന്‍ വിഭാഗവും മറ്റും പ്രചാരണത്തിന് തുടക്കം കുറിച്ചു. അനധികൃത താമസക്കാരെ ജോലിക്കെടുത്താല്‍ കുറഞ്ഞത് 50,000 മുതല്‍ ഒരുലക്ഷം ദിര്‍ഹം വരെ ഫൈന്‍ ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. താമസ നിയമങ്ങള്‍ ലംഘിക്കുന്നത് രാജ്യ സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ എല്ലാ സുരക്ഷാ ഏജന്‍സികളും ചേര്‍ന്നാകും പരിശോധന നടത്തുക.

അനധികൃത തൊഴിലാളികളെ ജോലിക്ക് വെക്കുന്ന സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ് നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഡിസംബര്‍ 31 നകം വീസ കാലാവധി അവസാനിച്ചവര്‍ യു.എ.ഇ വിടണമെന്ന് ഇന്ത്യ ഉള്‍പ്പെടെ വിവിധ ഏഷ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. അതേസമയം തൊഴില്‍ തര്‍ക്കമുള്ളവര്‍ക്കു പരാതിപ്പെടാനുള്ള ടോള്‍ ഫ്രീ നമ്പറും ദുബായ് എമിഗ്രേഷന്‍ ഏര്‍പ്പെടുത്തി. 80060 എന്നതാണ് നമ്പര്‍.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x