ദുബായ്: യു.എ.ഇയില്‍ ഇനി പ്രവാസികളുടെ സമ്പൂര്‍ണ ഉടമസ്ഥതയില്‍ വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങാം. മുഖ്യ ഓഹരി പങ്കാളിത്തം സ്വദേശിക്ക് ആയിരിക്കണമെന്ന നിബന്ധന ഒഴിവാക്കി. കമ്പനി ഉടമസ്ഥാവകാശ നിയമത്തില്‍ പ്രസിഡന്റാണ് ഭേദഗതി വരുത്തി ഉത്തരവിറക്കിയത്.
കമ്പനി ഉടസ്ഥവകാശ നിയമത്തില്‍ വലിയ മാറ്റങ്ങളാണ് യു.എ.ഇ പ്രഖ്യാപിച്ചത്. ഭേദഗതികളില്‍ പലതും ഡിസംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും. ചിലത് ആറ് മാസത്തിന് ശേഷവും പ്രാബല്യത്തിലാകും. നേരത്തേ ഫ്രീസോണിന് പുറത്ത് ലിമിറ്റഡ് കമ്പനികള്‍ തുടങ്ങുന്നതിന് 51 ശതമാനം ഓഹരി പങ്കാളിത്തം സ്വദേശിക്ക് ആയിരിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു. ഇത് ഒഴിവാക്കി പൂര്‍ണമായും പ്രവാസികളുടെ ഓഹരി പങ്കാളിത്തത്തില്‍ ഓണ്‍ഷോറില്‍ സ്ഥാപനങ്ങള്‍ തുടങ്ങാം.
എണ്ണഖനനം, ഊര്ജോല്പാദനം, പൊതുഗതാഗതം, സര്‍ക്കാര്‍ സ്ഥാപനം തുടങ്ങി തന്ത്രപ്രധാന മേഖലകളില്‍ പക്ഷെ, വിദേശ നിക്ഷേപത്തിന് നിയന്ത്രണങ്ങള്‍ തുടരും. കമ്പനികളുടെ 70 ശതമാനം ഷെയറുകളും ഇനി ഓഹിരി വിപണികളിലൂടെ പൊതുജനങ്ങള്‍ക്ക് വില്‍ക്കാം. നേരത്തേ 30 ശതമാനം ഷെയറുകള്‍ മാത്രമാണ് അനുവദിച്ചിരുന്നത്. പുതിയ നിയമം കൂടുതല്‍ വിദേശനിക്ഷേപം യു.എ.ഇയിലെത്തിക്കും എന്നാണ് കണക്കാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.