Currency

അനുവാദമില്ലാതെ അന്യരുടെ ഫോട്ടോ എടുത്താല്‍ പിടിവീഴും; സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താല്‍ കടുത്ത നടപടി

സ്വന്തം ലേഖകന്‍Thursday, November 19, 2020 5:48 pm

ദുബായ്: പൊതുസ്ഥലങ്ങളില്‍ അനുവാദമില്ലാതെ അന്യരുടെ ഫോട്ടോയെടുത്താല്‍ പിടിവീഴും. പാര്‍ക്ക്, ബീച്ച് എന്നിവിടങ്ങളിലെല്ലാം ഇതു ബാധകം. ചിത്രങ്ങള്‍ ആര്‍ക്കെങ്കിലും അയയ്ക്കുകയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയോ ചെയ്താല്‍ കടുത്ത നടപടികളുണ്ടാകുമെന്നും ദുബായ് സിഐഡി ഉപമേധാവി വ്യക്തമാക്കി.

2012 ലെ ഫെഡറല്‍ ഐടി നിയമപ്രകാരം ഒരാളുടെ ചിത്രം പകര്‍ത്തുകയോ പരസ്യപ്പെടുത്തുകയോ സമൂഹ മാധ്യമങ്ങള്‍ വഴി പങ്കു വയ്ക്കുകയോ ചെയ്താല്‍ 6 മാസത്തില്‍ കുറയാത്ത തടവും 1.5 ലക്ഷം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ. വാഹനാപകടങ്ങളുടെ ചിത്രമെടുക്കുന്നതും ശിക്ഷാര്‍ഹമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x