Currency

ഗതാഗത നിയമലംഘനം: പിഴയില്‍ 50% ഇളവ്

സ്വന്തം ലേഖകന്‍Wednesday, November 25, 2020 3:32 pm

ദുബായ്: റാസല്‍ഖൈമ, അജ്മാന്‍ എമിറേറ്റുകളില്‍ അടുത്തമാസം 2 മുതല്‍ 30 ദിവസം ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ 50% ഇളവ്. യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മാസം 23നു മുന്‍പു ലഭിച്ച പിഴയ്ക്കാണ് ആനുകൂല്യം. അതേസമയം, ഗുരുതര സ്വഭാവമുള്ള കേസുകള്‍ക്ക് ഇളവ് ബാധകമല്ലെന്ന് അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x