Currency

കോവിഡ് പ്രതിസന്ധി: പ്രവാസികളുടെ വീസ കാലാവധി പ്രശ്‌നത്തില്‍ ഇടപെടുമെന്ന് കേന്ദ്രമന്ത്രി എസ്. ജയ്ശങ്കര്‍

സ്വന്തം ലേഖകന്‍Monday, November 30, 2020 3:22 pm

ദുബായ്: കോവിഡ് സാഹചര്യത്തില്‍ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് വീസ കാലാവധി തീരുന്നതു വരെ യുഎഇയിലേക്ക് മടങ്ങിവരുന്നതിന് ഇടപെടാമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍. സെയ്‌ഷെല്‍സില്‍ പര്യടനം കഴിഞ്ഞ് ദുബായിലെത്തിയ അദ്ദേഹം പ്രവാസി സംഘടനകളും നേതാക്കളുമായി ഓണ്‍ലൈനില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രശ്‌നങ്ങളില്‍ പെടുന്ന ഗാര്‍ഹിക ജോലിക്കാര്‍ക്ക് സുരക്ഷാ കേന്ദ്രം ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തോടും അനുകൂലമായി പ്രതികരിച്ചു. മുക്കാല്‍ മണിക്കൂറോളം ചര്‍ച്ച നടത്തിയ മന്ത്രി തുടര്‍ന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ സന്ദര്‍ശിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x