Currency

അനധികൃത താമസക്കാരെ ജോലിക്കെടുത്താല്‍ ഒരുലക്ഷം ദിര്‍ഹം പിഴ

സ്വന്തം ലേഖകന്‍Saturday, November 28, 2020 4:14 pm

ദുബായ്: കാലാവധി കഴിഞ്ഞും യുഎഇയില്‍ തങ്ങുന്നവരെയും അനധികൃതമായി രാജ്യത്തു തുടരുന്നവരെയും ജോലിക്കെടുക്കരുതെന്ന് മുന്നറിയിപ്പ്. അനധികൃത താമസക്കാരെ ജോലിക്കെടുത്താല്‍ കുറഞ്ഞത് 50,000 മുതല്‍ ഒരുലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് വ്യാപക ബോധവല്‍ക്കരണത്തിന് ജിഡിആര്‍എഫ്എ (ദ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്) പ്രചാരണവും ആരംഭിച്ചു.

താമസ നിയമങ്ങള്‍ ലംഘിക്കുന്നത് രാജ്യ സുരക്ഷയെ ബാധിക്കുമെന്ന് ദുബായ് പൊലീസും ചൂണ്ടിക്കാട്ടുന്നു. മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് ദുബായില്‍ ഇതിനെതിരെ വ്യാപക റെയ്ഡ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഡിസംബര്‍ 31 വരെയാണ് വീസ കാലാവധി കഴിഞ്ഞവര്‍ക്കും മറ്റ് അനധികൃത താമസക്കാര്‍ക്കും മാപ്പ് നേടി രാജ്യം വിടാനുള്ള സമയപരിധി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x