
ദുബായ്: കുറ്റകൃത്യങ്ങളില്‍ ഇരയാക്കപ്പെടുന്ന കുട്ടികളെ സഹായിക്കുന്നതിനും ദുബായ് പൊലീസും കുട്ടികളുമായുള്ള ആശയവിനിമയം എളുപ്പമാക്കുന്നതിനുമായി പുതിയ കളര്‍ പട്രോളിന് ദുബായ് പൊലീസ് രൂപം നല്‍കി. ഇതിന്റെ പ്രവര്‍ത്തനം ശനിയാഴ്ച മുതല്‍ ആരംഭിച്ചു. പൊലീസിനോട് ഇടപഴകുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക പിരിമുറുക്കം ഇല്ലാതാക്കാന്‍ പൊലീസിന്റെ മനുഷ്യാവകാശ വിഭാഗമാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്.
പല നിറങ്ങളുള്ള വാഹനമാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് എതിര്‍ ദിശയിലായി കുട്ടികള്‍ക്കുള്ള സീറ്റ് ക്രമീകരിച്ചിരിക്കുന്നു. പെയിന്റിങുകള്‍, ചിത്രങ്ങള്‍, കാര്‍ട്ടൂണുകള്‍ എന്നിവയൊക്കെ സജ്ജീകരിച്ചിട്ടുണ്ട്. വിനോദത്തിന് ഗെയിമുകള്‍ കളിക്കാനുളള സംവിധാനങ്ങളും ഇതിലുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.