
ദുബായ്: ദുബായില്‍ പാര്‍ക്കിങ് നിയമലംഘകരെ കണ്ടെത്താന്‍ സ്മാര്‍ട്ട് സംവിധാനം വരുന്നു. ഇനി പാര്‍ക്കിങ് ഫീസ് അടക്കാത്ത വാഹനങ്ങളെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമുള്ള പുതിയ കാറ് സ്‌കാന്‍ ചെയ്ത് കണ്ടുപിടിക്കും. ഇതോടെ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പാര്‍ക്കിങ് ഫീസ് അടക്കാത്ത വാഹനങ്ങളെ കണ്ടെത്താന്‍ ഇനി വാഹനത്തിന് അരികിലെത്തേണ്ടതില്ല.
കാറിന് മുകളിലെ ഉപകരണം വശങ്ങളിലെ കാറുകളെ സ്‌കാന്‍ ചെയ്ത് പാര്‍ക്കിങ് ഫീസടക്കാത്ത വാഹനങ്ങളെ കുറിച്ച് വിവരം നല്‍കും. ഫൈന്‍ ലഭിച്ച വിവരം എസ്.എം.എസിലൂടെ വാഹന ഉടമയ്ക്ക് ലഭിക്കും. പാര്‍ക്കിങ് ഇന്‍സ്‌പെക്ടര്‍മാര്‍ ടിക്കറ്റ് പരിശോധിച്ച് ഫൈന്‍ ഇടുന്ന നിലവിലെ രീതിയില്‍ സംഭവിക്കുന്ന പിഴവുകള്‍ ഒഴിവാക്കാന്‍ കൂടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിലൂടെ കഴിയുമെന്നാണ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വിലയിരുത്തുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.