
ദുബായ്: ദുബായില്‍ നിന്ന് അബൂദബി, അല്‍ഐന്‍ എന്നിവിടങ്ങളിലേക്ക് എമിറേറ്റ്‌സ് നടത്തിയിരുന്ന ബസ് സര്‍വീസ് നിര്‍ത്തുന്നു. മേയ് 15 മുതലാണ് ബസ് സര്‍വീസ് അവസാനിപ്പിക്കുക. മേയ് 15നോ തുടര്‍ന്നുള്ള തിയതികളിലോ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് ബസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്ത യാത്രക്കാരെ എമിറേറ്റ്‌സിന്റെ ടാക്‌സി കാറില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കും. എന്നാല്‍, ഇക്കോണമി ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ടിക്കറ്റ് റീ ഇഷ്യൂ ചെയ്യാന്‍ ബുക്കിങ് ഓഫീസുകളുമായി ബന്ധപ്പെടണമെന്ന് എമിറേറ്റ്‌സ് അധികൃതര്‍ അറിയിച്ചു.
താല്‍പര്യമുള്ളവര്‍ക്ക് ടിക്കറ്റ് ചാര്‍ജ് മുഴുവനായി തിരിച്ചു നല്‍കും. ഇതിനായി emirates.com വെബ്‌സൈറ്റിലെ റീഫണ്ട് ഫോറത്തില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. എമിറേറ്റസ് ബസ് സര്‍വീസ് നിര്‍ത്തുന്നതോടെ അബൂദബി, അല്‍ഐന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നേരിട്ട് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്താനുള്ള സൗകര്യമാണ് ഇല്ലാതാകുന്നത്.
അബൂദബിയില്‍ നിന്ന് ദുബായിലേക്കും തിരിച്ചും ആറ് വീതം സര്‍വീസുകളും അല്‍ഐനില്‍ നിന്ന് ദുബായിലേക്കും തിരിച്ചും രണ്ട് വീതം സര്‍വീസുകളുമാണ് എമിറേറ്റ്‌സ് നടത്തിയിരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.