Currency

ദുബായില്‍ ക്രിപ്‌റ്റോ സ്വത്ത് ഇടപാടിന് കൂടുതല്‍ സ്ഥാപനങ്ങള്‍ രംഗത്തേക്ക്

സ്വന്തം ലേഖകന്‍Wednesday, April 18, 2018 11:55 am

ദുബായ്: സ്വര്‍ണം, വജ്രം എന്നിവ ഈട് നല്‍കുന്ന ക്രിപ്‌റ്റോ സ്വത്ത് ഇടപാടുകള്‍ക്ക് ദുബായില്‍ തുടക്കമായി. ഉല്‍പന്നം ഈടായുണ്ടെങ്കില്‍ ഇത്തരം ഇടപാടുകള്‍ അനുവദനീയമാണെന്ന ഇസ്ലാമിക പണ്ഡിതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് കൂടുതല്‍ സ്ഥാപനങ്ങള്‍ ക്രിപ്‌റ്റോ ഇടപാടുകള്‍ക്കായി രംഗത്തെത്തുകയാണ്.

ബിറ്റ്‌കോയിന്‍ പോലുള്ള ഡിജിറ്റല്‍ കറന്‍സി ഇടപാടുകളില്‍ മൂല്യമുള്ള ഭൗതിക ഉല്‍പന്നമില്ല എന്നതിനാല്‍ ശരീഅത്ത് വിരുദ്ധമാണെന്നാണ് മുസ്‌ലിം രാജ്യങ്ങള്‍ വിലയിരുത്തിയിരുന്നത്. എന്നാല്‍, സ്വര്‍ണം പോലെ മൂല്യമുള്ള വസ്തുക്കള്‍ ഡിജിറ്റല്‍ സ്വത്തിന് ഈട് നല്‍കിയാല്‍ ക്രിപ്‌റ്റോ ഇടപാട് നടത്താമെന്ന ശരീഅത്ത് സമിതികളുടെ പുതിയ നിര്‍ദേശത്തിന് സ്വീകാര്യത വര്‍ധിക്കുകയാണ്.

പരമ്പരാഗത വജ്ര വ്യാപാരം ആധുനിക ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയിലേക്ക് മാറുകയാണെന്ന് സംരംഭകര്‍ പറയുന്നു. എന്നാല്‍, ഇന്ത്യയടക്കം പല രാജ്യങ്ങളും ക്രിപ്‌റ്റോ ഇടപാടുകളെ അംഗീകരിച്ചിട്ടില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x