
ദുബായ്: ദുബായ് എയര്‍പോര്‍ട്ട് സ്ട്രീറ്റ് നവീകരണ പദ്ധതിയുടെ ഭാഗമായി മൂന്ന് പുതിയ പാലങ്ങള്‍ കൂടി തുറക്കുന്നു. ഏപ്രില്‍ 27ന് പാലങ്ങള്‍ തുറക്കുമെന്ന് റോഡ്-ഗതാഗത അതോറിറ്റി (ആര്‍.ടി.എ) ഡയറക്ടര്‍ ജനറല്‍ മതാര്‍ ആല്‍ തായര്‍ അറിയിച്ചു. എയര്‍പോര്‍ട്ട് സ്ട്രീറ്റില്‍നിന്ന് മറാകിഷ് സ്ട്രീറ്റിലേക്കുള്ള രണ്ടു വരി ടണല്‍ പാത ജൂലൈയിലും തുറക്കും. പുതുതായി തുറക്കുന്നവയിലെ രണ്ടുവരി പാത പാലം നാദ് അല്‍ ഹമര്‍ സ്ട്രീറ്റില്‍നിന്ന് എയര്‍പോര്‍ട്ട് സ്ട്രീറ്റിലേക്കുള്ള യാത്ര സുഖകരമാക്കും.
വാഹനങ്ങള്‍ക്ക് ജങ്ഷനില്‍ കാത്തുനില്‍ക്കാതെ ദുബായ് അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനലിലെത്താവുന്ന റാമ്പ് ഉള്‍പ്പെടെയുള്ളതാണ് മറാകിഷ്-എയര്‍പോര്‍ട്ട് സ്ട്രീറ്റ് നവീകരണം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ എണ്ണത്തിലുള്ള വര്‍ധന പരിഗണിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. റാശിദിയ ജങ്ഷന്‍, എയര്‍പോര്‍ട്ട്ഫനാദ് അല്‍ ഹമര്‍ സ്ട്രീറ്റ്‌സ് ജങ്ഷന്‍, മറാകിഷ് ജങ്ഷന്‍, കാസാബ്ലാങ്ക സ്ട്രീറ്റ് ജങ്ഷന്‍ എന്നിവയുടെ നവീകരണം ഉള്‍പ്പെട്ടതാണ് എയര്‍പോര്‍ട്ട് പരിഷ്‌കരണ പദ്ധതി
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.