ഈ വര്‍ഷം സെപ്തംബർ വരെ എട്ടു ബില്യന്‍ പൗണ്ട് അഭയാർത്ഥികൾക്ക് വേണ്ടി ചെലവഴിച്ചു കഴിഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു. ഹൗസിംഗ്, ഹെല്‍ത്ത്കെയര്‍ ബെനിഫിറ്റ് ഇനങ്ങളിലാണ് അഭയാര്‍ഥികള്‍ക്കായി ചെലവാക്കുന്ന തുകയിൽ അധികവും.
ജനിക്കുന്നതിനു മുമ്പേയുള്ള കുട്ടിയുടെ പിതൃത്വനിർണ്ണയം അനുവദിക്കില്ലെന്ന് ജർമ്മൻ കോടതി.
ടി.എസ്.പി എന്ന് അറിയപ്പെടുന്ന 58 കാരനായ ഇയാൾ ജർമ്മനിയിലെ സിഖുകാരുടെ വിവരങ്ങളാണു ചോർത്തി നൽകിയതെന്ന് ജർമ്മൻ ദേശീയ പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു
81.4 മില്യനാണ് കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ജര്‍മനിയിലെ ജനസംഖ്യ. ഇതിൽ 17.1 മില്യന്‍ ആളുകള്‍ക്ക് കുടിയേറ്റ പശ്ചാത്തലം ഉണ്ടെന്നാണു ഫെഡറല്‍ സ്ററാറ്റിസ്ററിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.
മെർക്കലിന്റെ കുടിയേറ്റക്കാരോടുള്ള ഉദാരമായ നയമാണ് തിരിച്ചടിക്ക് കാരണമെന്ന് വ്യക്തമാക്കിക്കൊണ്ട് കുടിയേറ്റ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ആള്‍ട്ടര്‍നേറ്റിവ് ഫോര്‍ ജര്‍മനി പാര്‍ട്ടി (എഎഫ്ഡി) 14 ശതമാനം വോട്ടു നേടി.
ബർലിൻ: യൂറോപ്യന്‍ യൂനിയനും അമേരിക്കയും തമ്മിലുള്ള ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര വിപണി തുറക്കുന്ന ട്രാന്‍സ് അറ്റ്ലാന്റിക് വ്യാപാര നിക്ഷേപ സഹകരണത്തിന് ശ്രമം തുടരവെ ജർമ്മനിയിൽ കരാറിനെതിരെ ശക്തമായ പ്രതിഷേധം. ബര്‍ലിന്‍, മ്യൂണിക് തുടങ്ങിയ നഗരങ്ങളില്‍ ദേശീയ പതാകയേന്തി ആയിരക്കണക്കിന് ആളുകളാണ് പടുകൂറ്റൻ റാലിയില്‍ പങ്കെടുത്തത്. മഴയുണ്ടായിരുന്നുവെങ്കിലും അവയെല്ലാം അവഗണിച്ചുകൊണ്ട് പ്രതിഷേധക്കാർ ആർത്തിരമ്പി. രാജ്യത്തെ വിവിധ എന്‍.ജി.ഒകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, യൂനിയനുകള്‍ എന്നിവര്‍ ചേര്‍ന്നാണ് റാലി സംഘടിപ്പിച്ചത്. ആഗോളവത്കരണവിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളും പ്രതിഷേധക്കാർ ഉയർത്തുകയുണ്ടായി. ഒക്ടോബറില്‍ […]
ജൂലൈയില്‍ ബവേറിയന്‍ നഗരത്തിലുണ്ടായ മൂന്ന് ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കനത്ത സുരക്ഷ ഏർപ്പെടുത്തുന്നതെന്നും ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട് അതിനാൽ ആശങ്ക വേണ്ടെന്നും മ്യൂണിച്ച് ഡെപ്യൂട്ടി മേയര്‍ ജോസഫ് ഷ്മിഡ് അറിയിച്ചു.
പുതിയ ഇന്റർസിറ്റി എക്സ്പ്രെസ് ട്രെയിൻ – ഐസിഇ 4 ജർമ്മൻ റെയിൽവേ അവതരിപ്പിച്ചു.
രാജ്യത്ത് അഭയാര്‍ഥികളായെത്തിയ പെണ്‍കുട്ടികളില്‍ 361 പേര് പതിനാല് വയസ് തികയും മുന്‍പേ വിവാഹിതരായവരെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
വെറും 229 ഗ്രാം മാത്രം ഭാരമായി ജർമ്മനിയിൽ ജനിച്ച കുഞ്ഞ് അപകടനില തരണം ചെയ്തതായി വൈദ്യരംഗത്തെ വിദഗ്തർ അറിയിച്ചു.