അഞ്ച് വിമാനസർവീസുകൾ റദ്ദാക്കിയതായി ബെർലിനിലെ ടേഗൽ എയർപോർട്ട് അധികൃതർ അറിയിച്ചു. ഫാംബർഗ് എയർപോർട്ടിൽ നിന്നുള്ള രണ്ട് സർവീസുകളൂം റദ്ദാക്കിയതായി റിപ്പോർട്ടുണ്ട്.
ചരിത്ര പ്രസിദ്ധമായ ഒക്ടോബർ ഫെസ്റ്റിൽ ഇത്തവണ ജനപങ്കാളിത്തം കുറഞ്ഞു. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടയിൽ ഏറ്റവും കുറച്ച് ആളുകൾ സന്ദർശകരായ ഫെസ്റ്റ് ആയിരുന്നു ഇത്തവണത്തേത്. അതേസമയം ഫെസ്റ്റിന്റെ ഭാഗമായി രെജിസ്റ്റർ ചെയ്യപ്പെട്ട ലൈംഗികാതിക്രമക്കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്.
കുടിയേറ്റക്കാരായി രാജ്യത്ത് അഭയം തേടുന്നവരോട് തങ്ങൾ ആദ്യം അഭയംതേടിയെത്തിയ രാജ്യത്തേക്ക് മടക്കി അയക്കണമെന്ന് ജർമ്മൻ ആഭ്യന്തര മന്ത്രി.
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ആദ്യമായാണ് ഡിബി ട്രെയിൽ ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കുന്നത്. ഡിസംബർ 11 മുതൽ ടിക്കറ്റ് നിരക്കിൽ 1.3 ശതമാനത്തിന്റെ വർധനയാണ് ഉണ്ടാകുക.
ജര്‍മനിയിലെ ബോഹും നഗരത്തിലെ യൂണിവേഴ്സിറ്റി ആശുപത്രിയ്ക്ക് തീപിടിച്ച് രണ്ടു പേര് മരിച്ചു. പന്ത്രണ്ടിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇതിൽ ആറ് പേരുടെ നില അതീവ ഗുരുതരമാണെന്നുമാണ് റിപ്പോർട്ട്.
കമ്പനി 1200 ജീവനക്കാരെ പിരിച്ചുവിടും. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കൈക്കൊള്ളുന്ന ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.
2014 നും 2015 നും ഇടയിൽ രാജ്യത്തെ ഗാർഹികാവശ്യങ്ങൾക്കുള്ള വൈദ്യുതി ഉപയോഗത്തിൽ ആറ് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി കണക്കുകൾ.
വാട്ട്സ്അപ്പിൽ നിന്നും ഫേസ്ബുക്ക് ശേഖരിച്ച ജർമ്മൻ ഉപയോക്താക്കളുടെ വിവരങ്ങൾ നീക്കം ചെയ്യാൻ ജര്‍മ്മന്‍ സ്വകാര്യതാ നിയന്ത്രണ ഏജന്‍സി ഹാംബര്‍ഗ് നിർദേശം നൽകി. ഇനിമേലിൽ ഇത്തരത്തിൽ വിവരശേഖരണം നടത്തരുതെന്നും ഫേസ്ബുക്കിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സ്വിസ്റ്റര്‍ലന്‍ഡിലെ സെന്റ് ഗാലനില്‍നിന്ന് ജര്‍മ്മനിയിലെ ഫ്രൈഡ്രിക്ഷാഫനിലേക്കാണ് പുതിയ സർവ്വീസ് ആരംഭിക്കുന്നത്. 13 മൈല്‍ മാത്രം ദൂരമുള്ള ഈ യാത്രയ്ക്ക് വെറും എട്ടു മിനിട്ടു മാത്രമായിരിക്കും സമയമെടുക്കുക.
1968കളിൽ ജനിച്ച സ്ത്രീകൾക്ക് ശരാശരി 1.49 കുട്ടികളാണ് ഉണ്ടായിരുനതെങ്കിൽ പുതിയ കണക്കുകൾ പ്രകാരം 1973കളിൽ ജനിച്ച സ്ത്രീകൾക്ക് ശരാശരി 1.56 കുട്ടികൾ ഉണ്ടാകുന്നുണ്ട്.