81.4 മില്യനാണ് കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ജര്‍മനിയിലെ ജനസംഖ്യ. ഇതിൽ 17.1 മില്യന്‍ ആളുകള്‍ക്ക് കുടിയേറ്റ പശ്ചാത്തലം ഉണ്ടെന്നാണു ഫെഡറല്‍ സ്ററാറ്റിസ്ററിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.
ബർലിൻ: ജർമ്മൻ ജനതയിൽ അഞ്ചിൽ ഒരാൾക്കും കുടിയേറ്റ പശ്ചാത്തലമുണ്ടെന്ന് കണക്കുകൾ. അഭയാർത്ഥികളോടു കാണിച്ച ഉദാരസമീപനത്തിന്റെ പേരിൽ ചാൻസലർ ആംഗല മെർക്കൽ തെരെഞ്ഞെടുപ്പുകളിൽ കനത്ത തിരിച്ചടികൾ നേരിടവേയാണു സർക്കാർ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
81.4 മില്യനാണ് കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ജര്‍മനിയിലെ ജനസംഖ്യ. ഇതിൽ 17.1 മില്യന്‍ ആളുകള്‍ക്ക് കുടിയേറ്റ പശ്ചാത്തലം ഉണ്ടെന്നാണു ഫെഡറല്‍ സ്ററാറ്റിസ്ററിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.
കുടിയേറ്റക്കരായി രാജ്യത്ത് എത്തി പൗരത്വം സ്വന്തമാക്കിയവർ, മാതാപിതാക്കളിൽ ആരെങ്കിലും വിദേശിയായവർ, വിദേശത്തു നിന്നും തിരിച്ചെത്തിയ ജർമ്മൻ വംശജർ എന്നിങ്ങനെ തിരിച്ചാണ് കുടിയേറ്റ പശ്ചാത്തലം കണക്കാക്കിയിരിക്കുന്നത്. 2014ലേതിനെ അപേക്ഷിച്ച് 4.4 ശതമാനം വര്‍ധനയാണ് 2015ല്‍ കുടിയേറ്റ പശ്ചാത്തലമുള്ളവരുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.