ഈ വര്‍ഷം സെപ്തംബർ വരെ എട്ടു ബില്യന്‍ പൗണ്ട് അഭയാർത്ഥികൾക്ക് വേണ്ടി ചെലവഴിച്ചു കഴിഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു. ഹൗസിംഗ്, ഹെല്‍ത്ത്കെയര്‍ ബെനിഫിറ്റ് ഇനങ്ങളിലാണ് അഭയാര്‍ഥികള്‍ക്കായി ചെലവാക്കുന്ന തുകയിൽ അധികവും.
ബർലിൻ: അഭയാർത്ഥികൾക്ക് വേണ്ടി ജർമ്മനിയ്ക്ക് ഈ വർഷം 17 ബില്യന്‍ പൗണ്ട് ചെലവാകുമെന്ന് റിപ്പോർട്ട്. ഈ വര്‍ഷം സെപ്തംബർ വരെ എട്ടു ബില്യന്‍ പൗണ്ട് അഭയാർത്ഥികൾക്ക് വേണ്ടി ചെലവഴിച്ചു കഴിഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു. ഹൗസിംഗ്, ഹെല്‍ത്ത്കെയര്‍ ബെനിഫിറ്റ് ഇനങ്ങളിലാണ് അഭയാര്‍ഥികള്‍ക്കായി ചെലവാക്കുന്ന തുകയിൽ അധികവും.
ചാൻസലർ ആംഗല മെർക്കലിന്റെ അഭയാർത്ഥി നയം ജർമ്മനിയ്ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ടെന്ന് രാജ്യത്തെ സാമ്പത്തിക വിദഗതർ ആരോപിക്കുന്നു. വലിയ തോതിൽ അഭയാർത്ഥികൾ രാജ്യത്തെത്തുന്നത് കാരണം രാജ്യത്തിന്റെ പൊതുകാര്യങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്ന തുകയും വർദ്ധിച്ചിട്ടുണ്ട്.
അഭയാർത്ഥിപ്രവാഹം മുൻ നിർത്തി ജര്‍മന്‍ പോലീസിനും കൂടുതല്‍ ആളുകളെ റിക്രൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. അതേസമയം അഭയാര്‍ഥികളിലൂടെ രാജ്യത്തിനു ലഭ്യമാകുന്ന പ്രയോജനങ്ങള്‍ ഒന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.