ബ്രെക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തീകരിക്കാതെ യൂറോപ്പിനു പുറത്തുള്ള രാജ്യങ്ങളുമായി വാണിജ്യ ചർച്ചകൾ പാടില്ലെന്ന് യുകെയ്ക്ക് ജർമ്മനിയുടെ താക്കീത്.
ബർലിൻ: ജർമ്മനിയിൽ കടക്കെണിയിൽപ്പെടുന്ന കുടുംബങ്ങളുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ച് കൂടുന്നതായി റിപ്പോർട്ട്. സർക്കാർ വൃത്തങ്ങൾ പുറത്തുവിട്ട കണക്കുകളാണു ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നത്. 2016 ലെ കണക്ക് പ്രകാരം 1.87 മില്യൺ കുടുംബങ്ങളാണു രാജ്യത്ത് കടബാധ്യതകൾ മൂലം കഷ്ടപ്പെടുന്നത്. 2006ല്‍ 1.63 മില്യൺ ആയിരുന്നു കടബാധ്യതമൂലം ദുരിതമനുഭവിക്കുന്ന ജർമ്മൻ കുടുംബങ്ങളുടെ എണ്ണം. വായ്പാതുക ദീർഘകാലമായി തിരിച്ചടയ്ക്കാൻ സാധിക്കാതെയിരിക്കുന്ന കുടുംബങ്ങളെ മാത്രമേ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. രാജ്യത്തിന്റെ സാമൂഹ്യ സുരക്ഷാ സംവിധാനം ദുര്ബലപ്പെടുന്നതിന്റെയും, ദാരിദ്യ്ര സാധ്യത വര്‍ധിക്കുന്നതിന്റെയും പ്രതിഫലണിതെന്ന് വിദഗ്തർ […]
മെർക്കലിന്റെ നാടായ മെക്കലന്‍ബര്‍ഗ്~വെസ്റ്റ് പോമറേനിയയില്‍ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയൻ മൂന്നാം സ്ഥാനത്തേക്കാണു പിന്തള്ളപ്പെട്ടത്.
ജര്‍മന്‍ ചാരസംഘടനയായ ബിഎന്‍ഡി അനുമതിയില്ലാതെ വ്യക്തിഗത വിവരങ്ങൾ ചോർത്തിവരുന്നതായുള്ള റിപ്പോർട്ട് പുറത്ത്. സർക്കാർ പ്രതിനിധികൾ തയ്യാറാക്കിയ റിപ്പോർട്ടിലാണു ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്.
യൂറോപ്യൻ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന വിദേശ പൗരന്മാരെ കർശന നിരീക്ഷണത്തിനു വിധേയരാക്കണമെന്ന ആവശ്യവുമായി ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ.
കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും രാജ്യത്തിന്റെ ഭാഗമാക്കുമെന്നും ജർമ്മനി ജർമ്മനിയായി തന്നെ തുടരുമെന്നും വ്യക്തമാക്കി ജർമ്മൻ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു മെർക്കൽ തന്റെ മുൻ നിലാപാടുകൾ ആവർത്തിച്ചത്.
വിസയില്ലാതെ പാസ്പോർട്ട് ഉപയോഗിച്ച് സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടികയിൽ ജർമ്മനി ഒന്നാം സ്ഥാനത്തും സ്വീഡൻ രണ്ടാം സ്ഥാനത്തുമാണ്. മൂന്നാം സ്ഥാനത്ത് യുകെ, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, ഫിൻലാൻഡ് എന്നീ രാജ്യങ്ങൾ നിൽക്കുന്നു.
ജർമ്മനിയിൽ പിതൃത്വ നിർണ്ണയ കേസുകളിൽ ആരുമായൊക്കെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന കാര്യം സ്ത്രീകൾ വെളിപ്പെടുത്തേണ്ടിവരും. സ്ത്രീകളെ ഇത്തരം വെളിപ്പെടുത്തലിനു നിർബന്ധിതരാക്കുന്ന നിയമം പസാക്കാൻ ഒരുങ്ങുകയാണു ജർമ്മനി.
ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്ന ആവശ്യവുമായി ജര്‍മനിയിലെ ബലൂചിസ്ഥാന്‍ അനുകൂലികള്‍ ഇന്ത്യയെ പ്രശംസിച്ചും പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചും ജര്‍മനിയില്‍ പ്രകടനം നടത്തി.
ഈ വര്‍ഷം മൂന്നുലക്ഷത്തോളം അഭയാര്‍ഥികളെ സ്വീകരിക്കുമെന്ന് ജര്‍മനി. കഴിഞ്ഞവര്‍ഷം അഭയം നല്‍കിയതിന്‍െറ മൂന്നിലൊന്ന് ആളുകള്‍ക്ക് അഭയം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് മൈഗ്രന്‍സ് ആന്‍ഡ് റെഫ്യുജീസ് ഫെഡറല്‍ ഓഫിസ് അറിയിച്ചു. കഴിഞ്ഞവര്‍ഷം 11 ലക്ഷം അഭയാര്‍ഥികളാണ് ജര്‍മനിയിലത്തെിയത്.