Currency

ഇന്ത്യയ്ക്ക് വേണ്ടി ചാരവൃത്തി; ജര്‍മന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥൻ അറസ്റ്റില്‍

സ്വന്തം ലേഖകൻThursday, September 22, 2016 11:08 am

ടി.എസ്.പി എന്ന് അറിയപ്പെടുന്ന 58 കാരനായ ഇയാൾ ജർമ്മനിയിലെ സിഖുകാരുടെ വിവരങ്ങളാണു ചോർത്തി നൽകിയതെന്ന് ജർമ്മൻ ദേശീയ പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു

ബർലിൻ: ഇന്ത്യൻ രഹസ്യാന്വേഷണ സംഘടനയ്ക്ക് വേണ്ടി വിവരങ്ങൾ ചോർത്തി നൽകിയതിനു ജർമ്മൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ടി.എസ്.പി എന്ന് അറിയപ്പെടുന്ന 58 കാരനായ ഇയാൾ ജർമ്മനിയിലെ സിഖുകാരുടെ വിവരങ്ങളാണു ചോർത്തി നൽകിയതെന്ന് ജർമ്മൻ ദേശീയ പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു.

വെസ്റ്റ്ഫാലിയയിലെ ഓസ്റ്റ്വെസ്റ്റ്ഫാലനിലെ ഇമിഗ്രേഷൻ ഓഫീസിലാണു ഇയാൽ തൊഴിൽ ചെയ്തിരുന്നത്. സിഖ് സമുദായത്തിലെ തീവ്രവിശ്വാസികളായ ആളുകളെ കണ്ടെത്താൻ ഇയാൾ ഒരു ഇന്ത്യൻ രഹസ്യാന്വേഷണ സംഘടനയെ സഹായിക്കുകയായിരുന്നു.

1980 കളിലും 90 കളിലും പഞ്ചാബിലെ സിഖ് വംശജർ തങ്ങൾക്ക് സ്വന്തമായൊരു സ്വതന്ത്ര്യരാജ്യം വേണമെന്ന വാദം ഉന്നയിച്ചിരുന്നു. ഇതുമായ ബന്ധപ്പെട്ട ആളുകളുടെ വിവരങ്ങളാണു ഇയാൽ ചോർത്തി നൽകിയത്. കഴിഞ്ഞ ഫെബ്രുവരി 17 മുതൽ പോലീസ് കസ്റ്റഡിയിലുള്ള ഇയാൾക്ക് കുറ്റം തെളിഞ്ഞാൽ 10 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x