ജൂലൈയില്‍ ബവേറിയന്‍ നഗരത്തിലുണ്ടായ മൂന്ന് ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കനത്ത സുരക്ഷ ഏർപ്പെടുത്തുന്നതെന്നും ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട് അതിനാൽ ആശങ്ക വേണ്ടെന്നും മ്യൂണിച്ച് ഡെപ്യൂട്ടി മേയര്‍ ജോസഫ് ഷ്മിഡ് അറിയിച്ചു.
മ്യൂണിച്ച്: സമീപകാലത്തെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഒക്റ്റോബർ ഫെസ്റ്റിനു കനത്ത സുരക്ഷ ഏർപ്പെടുത്തുന്നു. ഒക്റ്റോബർ ഫെസ്റ്റിന്റെ തയ്യാറെടുപ്പുകൾ പൂർത്തിയായി കൊണ്ടിരിക്കുകയാണ്. ഇത്തവണ അറുപത് ലക്ഷത്തോളം പേർ ഫെസ്റ്റിൽ പങ്കെടുക്കുമെന്നാണു കരുതുന്നത്.
ജൂലൈയില്‍ ബവേറിയന്‍ നഗരത്തിലുണ്ടായ മൂന്ന് ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കനത്ത സുരക്ഷ ഏർപ്പെടുത്തുന്നതെന്നും ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട് അതിനാൽ ആശങ്ക വേണ്ടെന്നും മ്യൂണിച്ച് ഡെപ്യൂട്ടി മേയര്‍ ജോസഫ് ഷ്മിഡ് അറിയിച്ചു.
ഫെസ്റ്റിൽ ആക്രമണമുണ്ടാകുമെന്ന് തരത്തിലുള്ള റിപ്പോർട്ടുകൾ ഒന്നും ഇതേവരെ ലഭിച്ചിട്ടില്ലെന്ന് മ്യൂണിച്ച് പോലീസ് മേധാവി വെര്‍നര്‍ ഫീലറും അറിയിച്ചിട്ടുണ്ട്
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.