ബർലിൻ: യൂറോപ്യന്‍ യൂനിയനും അമേരിക്കയും തമ്മിലുള്ള ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര വിപണി തുറക്കുന്ന ട്രാന്‍സ് അറ്റ്ലാന്‍റിക് വ്യാപാര നിക്ഷേപ സഹകരണത്തിന് ശ്രമം തുടരവെ ജർമ്മനിയിൽ കരാറിനെതിരെ ശക്തമായ പ്രതിഷേധം.
ബര്‍ലിന്‍, മ്യൂണിക് തുടങ്ങിയ നഗരങ്ങളില്‍ ദേശീയ പതാകയേന്തി ആയിരക്കണക്കിന് ആളുകളാണ് പടുകൂറ്റൻ റാലിയില്‍ പങ്കെടുത്തത്. മഴയുണ്ടായിരുന്നുവെങ്കിലും അവയെല്ലാം അവഗണിച്ചുകൊണ്ട് പ്രതിഷേധക്കാർ ആർത്തിരമ്പി.
രാജ്യത്തെ വിവിധ എന്‍.ജി.ഒകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, യൂനിയനുകള്‍ എന്നിവര്‍ ചേര്‍ന്നാണ് റാലി സംഘടിപ്പിച്ചത്. ആഗോളവത്കരണവിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളും പ്രതിഷേധക്കാർ ഉയർത്തുകയുണ്ടായി. ഒക്ടോബറില്‍ കരാര്‍ സംബന്ധിച്ച അവസാനവട്ട ചര്‍ച്ചകള്‍ക്ക് തുടക്കംകുറിക്കാനിരിക്കെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.