
കുവൈത്ത്‌സിറ്റി: കുവൈത്തില്‍ അനധികൃത പാര്‍ക്കിങ്ങിനെതിരെ പൊലീസ് നടപടി കര്‍ശനമാക്കിയതോടെ അബ്ബാസിയ നിവാസികള്‍ പ്രതിസന്ധിയില്‍. റോഡരികില്‍ നിര്‍ത്തിയിട്ട നിരവധി വാഹങ്ങളുടെ നമ്പര്‍ പ്ലേറ്റുകളാണ് കഴിഞ്ഞ ദിവസം ട്രാഫിക് പോലീസ് അഴിച്ചുകൊണ്ടു പോയത്. മലയാളികള്‍ തിങ്ങിത്താമസിക്കുന്ന അബ്ബാസിയയില്‍ മതിയായ പാര്‍ക്കിങ് സ്ഥലം ഇല്ലാത്തതിനാല്‍ ഭൂരിഭാഗം പേരും രാത്രി റോഡരികിലാണ് വാഹനം നിര്‍ത്തിയിടുന്നത്. നിയമപ്രകാരം റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് കുറ്റമാണെങ്കിലും അബ്ബാസിയ പോലെ വിദേശികള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ അനധികൃത പാര്‍ക്കിങ് പോലീസ് കാര്യമാക്കിയിരുന്നില്ല.
ജലീബ് കേന്ദ്രീകരിച്ചു അനധികൃത താമസക്കാരെകണ്ടെത്താനുള്ള പരിശോധനാ കാമ്പയിന്‍ സജീവമാക്കിയതിനു പിന്നാലെയാണ് ട്രാഫിക് പോലീസും രംഗത്തെത്തിയത് കഴിഞ്ഞ ദിവസം യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിനടുത്ത് നിര്‍ത്തിയിട്ട ഒട്ടേറെ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് പോലീസ് ഊരിയെടുത്തു. രാത്രി വൈകി ജോലി കഴിഞ്ഞ് വരുന്നവര്‍ക്കാണ് പലപ്പോഴും റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്യേണ്ടി വരുന്നത്.
ഗതാഗത തടസ്സത്തിന് കാരണമാകുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റും വാഹനഉടമയുടെ ലൈസന്‍സും പിടിച്ചെടുക്കുന്ന നിയമം അടുത്തിടെയാണ് ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയത്. പോലീസ് നടപടിയെ തുടര്‍ന്ന് പ്രദേശവാസികളുടെ ആശങ്ക ഇന്ത്യന്‍ എംബസ്സി മുഖേന ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാനാണ് സാമൂഹ്യ പ്രവര്‍ത്തകരുടെ തീരുമാനം. ഇതിനായി പ്രവാസി സംഘടനാ പ്രതിനിധികള്‍ ചൊവ്വാഴ്ച ഇന്ത്യന്‍ സ്ഥാനപതിയെ കാണും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I have been surfing online more than 2 hours today, yet I never found any
interesting article like yours. It is pretty worth enough for me.
In my opinion, if all web owners and bloggers made good
content as you did, the web will be a lot more useful than ever before.
Hello There. I found your blog the use of msn.
That is a very smartly written article. I’ll be sure to bookmark
it and return to read more of your helpful info.
Thank you for the post. I’ll certainly comeback.
Hi, this weekend is good for me, since this moment i
am reading this impressive educational piece of writing here at my residence.