രാജ്യത്തിനും അന്താരാഷ്ട്ര സംഘടനകള്‍ക്കും സ്വീകാര്യമായ വിധത്തില്‍ സമഗ്രമായ ഒരു പരിഹാരം ആറു മാസത്തിനുള്ളില്‍ കണ്ടെത്തുമെന്ന് കായിക വകുപ്പ് മന്ത്രി പറഞ്ഞു. എല്ലാവരുടെയും അഭിപ്രായമറിയുന്നതിനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുമായി യുവജന, സ്‌പോര്‍ട്‌സ് പാര്‍ലമെന്ററി കമ്മിറ്റി ഈ മാസം 27 ന് രൂപീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കുവൈത്ത്‌സിറ്റി: കുവൈത്തിലെ കായിക നിയമം ഭേദഗതി ചെയ്യുന്നതിനു മുന്നോടിയായി പാര്‍ലമെന്ററി സമിതി രൂപീകരിക്കാന്‍ ധാരണയായി. രാജ്യത്തിനും അന്താരാഷ്ട്ര സംഘടനകള്‍ക്കും സ്വീകാര്യമായ വിധത്തില്‍ സമഗ്രമായ ഒരു പരിഹാരം ആറു മാസത്തിനുള്ളില്‍ കണ്ടെത്തുമെന്ന് കായിക വകുപ്പ് മന്ത്രി പറഞ്ഞു. എല്ലാവരുടെയും അഭിപ്രായമറിയുന്നതിനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുമായി യുവജന, സ്‌പോര്‍ട്‌സ് പാര്‍ലമെന്ററി കമ്മിറ്റി ഈ മാസം 27 ന് രൂപീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സംഘടനകള്‍ രാജ്യത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത് നീക്കാനുള്ള നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പാര്‍ലമെന്റിന്റെ പ്രത്യേക സെഷനിലാണ് ഇത്തരമെരു തീരുമാനം എടുത്തത്.
കുവൈത്ത് കായിക മേഖലയ്ക്ക് അന്താരാഷ്ട്ര സംഘടനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകള്‍ നീക്കം ചെയ്യാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് സ്‌പോര്‍ട്ടസ്‌യുവജനകാര്യ, വാര്‍ത്താ വിനിമയ മന്ത്രി ഷേഖ് സല്‍മാന് സാബാ അല്‍സാലെം അല്‍സാബാ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. അനാവശ്യമായ സര്‍ക്കാര്‍ ഇടപെടലുകളില്‍ നിന്ന് കുവൈറ്റിലെ ഒളിംപിക് കമ്മിറ്റിയെ സംരക്ഷിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തുന്നതെന്നാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി വ്യക്തമാക്കിയത്. ഒളിംപിക് കമ്മിറ്റി നടത്തുന്ന ഒരു മത്സരത്തിലും പങ്കെടുക്കാന്‍ കുവൈത്തിന് അനുവാദമില്ല.
രാജ്യത്തെ യുവജനങ്ങളുടെ അഭിലാഷത്തിനനുസരിച്ച് അന്താരാഷ്ട്ര കായിക നിയമത്തിനു വിധേയമായി നിയമഭേദഗതി നടത്തുമെന്ന് മന്ത്രി ഷേഖ് സല്‍മാന് വ്യക്തമാക്കി. പൊതുഖജനാവിലെ പണം ദുര്‍ വ്യയം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും കുവൈത്ത് ഒളിംപിക് കമ്മിറ്റിയെയും കുവൈത്ത് ഫുട്‌ബോള്‍ അസോസിയേഷനെയും ഒരു ക്ലബിനെയും പൊതു വിചാരണയ്ക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hello mates, pleasant article and pleasant urging commented
here, I am in fact enjoying by these.