കുവൈറ്റിലെ പ്രവാസികളുടെ ആരോഗ്യ ഇൻഷുറൻസ് നിരക്ക് 50 ദിനാറിൽ നിന്നും 130 ദിനാറായി വർധിപ്പിച്ചത് അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും.
ഇന്ത്യ അടക്കമുള്ള നാൽപ്പത് രാജ്യങ്ങളിൽ നിന്നുള്ള വീട്ടുജോലിക്കാർക്ക് വിസ പുതുക്കാൻ ഇനി പരിഷ്കരിച്ച വൈദ്യ പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും. റെസിഡൻസ് വിസ സ്വന്തമാക്കിയ, നിലവിൽ കുവൈറ്റിൽ ഇല്ലാത്തവർക്കും ഈ നിബന്ധന ബാധകമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കുവൈറ്റ്: 2009 ൽ നിർമാണം ആരംഭിച്ച ഷെയ്ഖ് ജാബർ ആശുപത്രി ആരോഗ്യ മന്ത്രാലയത്തിന് കൈമാറി. 6 മാസത്തിനുള്ളിൽ ആശുപത്രി പ്രവർത്തന സജ്ജമാകുമെന്നു ആരോഗ്യവകുപ്പ് അറിയിച്ചു. ചികത്സ സൗകര്യങ്ങൾ പൂർണമായും സ്വദേശികൾക്കു മാത്രമായിരിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. 1168 രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യത്തിലാണ് നിർമാണം. കൂടാതെ 5000 കാറുകൾക്കും 50 ആംബുലൻസിനും പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജീവനക്കാർക്കുള്ള താമസ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 2013 ഡിസംബറിൽ പ്രവർത്തനം ആരംഭിക്കുവാനാണ് ആദ്യം ലക്ഷ്യമിട്ടിരുന്നത്. ഗൾഫ് നാടുകളിലെ ഏറ്റവും വലിയ ആശുപത്രിയായിരിക്കും ഷെയ്ഖ് ജാബർ […]
കുവൈറ്റ്: എണ്ണ- ധനകാര്യ മന്ത്രി അനസ് അല്‍ സാലിഹിനെതിരെ മുതിർന്ന എംപിമാർ കുറ്റവിചാരണ നോട്ടീസ് നൽകുവാനുള്ള ശ്രമം ശക്തമായതോടെ പാർലമെന്റ് പിരിച്ചുവിടുവാൻ ഒരുങ്ങുന്നതായി സൂചന. ഞായറാഴ്ച പാർലമെന്റ് പിരിച്ചുവിടുമെന്നാണ് സ്പീക്കറോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. രാജ്യത്തു കഴിഞ്ഞയിടെ പെട്രോളിന്റെ വില വർധിപ്പിച്ചു സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഇതിനെത്തുടർന്ന് പാർലമെന്റിലും പുറത്തും പ്രതിക്ഷേധം ശക്തമായതോടെ സ്വദേശികൾക്കു പ്രതിമാസം 75 ലിറ്റർ ഇന്ധനം സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എങ്കിലും കുറ്റവിചാരണ നോട്ടീസുമായി എംപിമാർ മുന്പോട്ടുപോകുമെന്നു ഉറപ്പായതോടെയാണ് പാർലമെന്റ് പിരിച്ചുവിടുവാൻ […]
കുവൈറ്റിൽ തൊഴിലെടുക്കുന്നവർക്ക് ഫാമിലി വിസ ലഭിക്കണമെങ്കിൽ ഇനിമുതൽ അടിസ്ഥാന ശമ്പളം ഏറ്റവും കുറഞ്ഞത് 450 കുവൈറ്റ് ദിനാറെങ്കിലും വേണ്ടിവരും.
കുവൈറ്റിലെ പൊതുവിദ്യാലയങ്ങളിൽ സേവനമനുഷ്ടിക്കുന്ന വിദേശികളായ അധ്യാപകർക്ക് നൽകിവരുന്ന ഹൗസിംഗ് അലവൻസ് ഒക്ടോബർ മാസം കുറയ്ക്കില്ലെന്ന് അധികൃതർ. നേരത്തെ, ഇവർക്ക് നൽകിവരുന്ന അലവൻസ് വെട്ടിക്കുറയ്ക്കാൻ അധികൃതർ തീരുമാനിച്ചിരുന്നു.
ജനറൽ ട്രാഫിക് ഡിപാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ നിയമലംഘനങ്ങൾ പിടികൂടുന്നതിന്റെ ഭാഗമായി പരിശോധന കർശനമാക്കിയിരുന്നു. ഇതേതുടർന്ന് 32,879 നിയമലംഘനങ്ങൾ കണ്ടെത്തുകയുണ്ടായി. 666 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
വായ്പയെടുത്ത തുക ചെലവഴിച്ചത് എന്തിനൊക്കെ എന്നത് സംബന്ധിച്ച ഇൻവോയിസുകൾ സമർപ്പിക്കാത്തവർക്കെതിരെ നിയമനടപടിയുമായി കുവൈറ്റിലെ പ്രാദേശിക ബാങ്കുകൾ.
എണ്ണവിലയിടിവാണ് പ്രതിസന്ധിയ്ക്ക് പ്രധാന കാരണമായിരിക്കുന്നത്. മധ്യവേനലും റമദാനും ഒരുമിച്ചായതും കഴിഞ്ഞ രണ്ടുമൂന്ന് മാസം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യത്തിന് കാരണമായി.
കുവൈറ്റിലെ ആകെ ജനസംഖ്യയുടെ മൂന്നിൽ രണ്ടും വിദേശികളെന്ന് കണക്കുകൾ. കുവൈറ്റിൽ ഏറ്റവും കൂടുതലുള്ള വിദേശ പൗരന്മാർ ഇന്ത്യയിൽ നിന്നുള്ളവരാണ്.