ഡ്രൈവിങ് ലൈസന്‍സ് അനുവദനീയമായ തസ്തികയില്‍ ജോലി ചെയ്യുമ്പോള്‍ ലഭിച്ച ലൈസന്‍സ് തസ്തിക മാറിയിട്ടും തിരിച്ചേല്‍പിക്കാത്തവരും അനധികൃത രീതിയില്‍ ലൈസന്‍സ് സമ്പാദിച്ചവരുമായ വിദേശികളുടെ ലൈസന്‍സാണ് റദ്ദാക്കിയത്. കൂടുതല്‍ അനധികൃത ലൈസന്‍സുകള്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
രാജ്യത്ത് പാര്‍പ്പിടം ആവശ്യപ്പെട്ടുകൊണ്ട് സ്വദേശികളില്‍ നിന്ന് ലഭിച്ച അപേക്ഷയുടെ എണ്ണം 92,177ല്‍ എത്തി. 2019 മാര്‍ച്ച് 31 വരെ വിവിധ ഗവര്‍ണറേറ്റുകളില്‍നിന്നായി ലഭിച്ച അപേക്ഷയുടെ കണക്കാണിത്. മാര്‍ച്ചില്‍ മാത്രം 671 അപേക്ഷകളാണ് ലഭിച്ചത്. പാര്‍പ്പിടകാര്യ വകുപ്പിലെ ഔദ്യോഗിക വക്താവ് ഇബ്റാഹീം അല്‍ നാശിയാണ് ഇക്കാര്യം അറിയിച്ചത്.
വിദ്യാഭ്യാസ മേഖലയില്‍ ഏര്‍പ്പെടുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് പഠനം നടത്താന്‍ അധികൃതര്‍ പ്രത്യേകമായി സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ നിര്‍ദേശ പ്രകാരം അടുത്ത അധ്യയന വര്‍ഷം മുതല്‍ അധ്യാപക ജോലിക്കു വിദ്യാഭ്യാസമന്ത്രാലയത്തില്‍ നിന്നുള്ള പ്രത്യേക ലൈസന്‍സ് നിര്‍ബന്ധമാകും.
സ്ഥാപനത്തിന്റെ വാണിജ്യ ലൈസന്‍സിന് ചുരുങ്ങിയത് ആറുമാസമെങ്കിലും കാലാവധി ഉണ്ടായിരിക്കണമെന്നാണ് പുതിയ നിബന്ധന. തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിന് ലൈസന്‍സ് കാലാവധി കൂടി മാനദണ്ഡം ആക്കിയതോടെ ചെറുതും വലുതുമായ നിരവധി കമ്പനികളാണ് പ്രയാസത്തിലായത്.
പുതിയ നിബന്ധന പ്രാബല്യത്തിലായത് മുതല്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി എന്‍ജിനീയര്‍മാരുടെ ഭാവി ആശങ്കയിലാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള എന്‍ജിനീയറിങ് ബിരുദത്തിന് അതാതു രാജ്യങ്ങളില്‍ നിന്നുള്ള അംഗീകൃത ഏജന്‍സികള്‍ നല്കുന്ന അംഗീകാരം മാനദണ്ഡമാക്കിയാണ് സൊസൈറ്റി അനുമതി പത്രം നല്‍കുന്നത്.
കുവൈത്തില്‍ സ്വദേശിവത്കരണത്തിന്റെ ഭാഗമായി 2018 ഫെബ്രുവരി മുതല്‍ 2019 ഫെബ്രുവരി വരെയുള്ള കാലയളവില്‍ 172 പേരുടെ സേവനം ജല- വൈദ്യുതി മന്ത്രാലയം അവസാനിപ്പിച്ചു. ഇതില്‍ 39 ജീവനക്കാര്‍ വിദേശികളാണ്. ഇതേ കാലയളവില്‍ 155 സ്വദേശികള്‍ക്ക് പുതുതായി നിയമനം നല്‍കിയതായും മന്ത്രാലയം അറിയിച്ചു.
2018 ഫെബ്രുവരി മുതല്‍ 2019 ഫെബ്രുവരി വരെ വൈദ്യുതി മന്ത്രാലയത്തില്‍ 155 സ്വദേശികള്‍ക്ക് നിയമനം നല്‍കിയതായി റിപ്പോര്‍ട്ട്. അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു വിദേശിയെ പോലും നിയമിച്ചിട്ടില്ലെന്ന് മന്ത്രാലയം അവകാശപ്പെട്ടു. ഇതേ കാലയളവില്‍ വിദേശികളും സ്വദേശികളുമുള്‍പ്പെടെ 172 പേരുടെ സേവനമാണ് അവസാനിപ്പിച്ചത്.
പാസ്പ്പോര്‍ട്ടിലെ ഇഖാമ സ്റ്റിക്കറിന് പകരം മുഴുവന്‍ ഇഖാമ വിവരങ്ങളും സിവില്‍ ഐഡി കാര്‍ഡുകളില്‍ ഉള്‍ക്കൊള്ളിച്ച് വിദേശികളുടെ ഇഖാമ സ്റ്റിക്കര്‍ ഒഴിവാക്കിയ നടപടി ഫലപ്രദമെന്ന് കുവൈത്ത്. താമസകാര്യ വകുപ്പ് കഴിഞ്ഞ മാസം മുതലാണ് പുതിയ സംവിധാനം നടപ്പാക്കിയത്.
കുവൈത്തിലെ ഏറ്റവും വലിയ അര്‍ബണ്‍ പാര്‍ക്കായ അല്ശഹീദ് പാര്‍ക്കിന്റെ മൂന്നാംഘട്ട വികസനത്തിന് 85 ദശലക്ഷം ദീനാര്‍ ചെലവഴിക്കും. കുവൈത്ത് സിറ്റിയില്‍ അല്‍ തിജാരിയ ടവറിന് എതിര്‍വശത്തായി സൂര് സ്ട്രീറ്റില്‍ സ്ഥിതിചെയ്യുന്ന പാര്‍ക്ക് അമീരി ദിവാന് രൂപകല്പന ചെയ്ത് നിര്‍മിച്ചതാണ്.
ശുചീകരണ തൊഴിലാളികള്‍ക്ക് ഇംഗ്ലിഷ് അറിഞ്ഞിരിക്കണമെന്ന നിര്‍ദേശത്തിന് മുനിസിപ്പാലിറ്റിയുടെ അംഗീകാരം. ജോലി ചെയ്യാന്‍ ഭാഷ അറിയണം എന്നില്ലെങ്കിലും ഉപകരണങ്ങളെക്കുറിച്ചു മനസിലാക്കാന്‍ അതുവേണമെന്നു നിര്‍ദേശം ഉന്നയിച്ച കൗണ്‍സില്‍ അംഗം അബ്ദുസ്സലാം അല്‍ റുന്ദി പറഞ്ഞു.