ആഭ്യന്തര മന്ത്രാലയവും വാണിജ്യമന്ത്രാലയവും കുവൈറ്റ് മുനിസിപ്പാലിറ്റിയും സംയുക്തമായാണു റെയ്ഡ് നടത്തിയത്.
കുവൈറ്റ് മലയാളികൾക്കിടയിലെ നിറസാന്നിധ്യമായിരുന്ന ടയോട്ട സണ്ണിച്ചായന് (മാത്തുണ്ണി മാത്യൂസ്) അന്തരിച്ചു. 81 വയസ്സായിരുന്നു. ഇന്ന് വൈകുന്നേരം നാലുമണിക്ക് കുവൈത്ത് ഖാദിസിയയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം
റമദാൻ പ്രമാണിച്ച് കുവൈറ്റ് മുനിസിപ്പാലിറ്റി ഭക്ഷ്യവസ്തുക്കൾ ഉൽപ്പാദിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്ന കേന്ദ്രങ്ങളിലെ പരിശോധനകൾ കർശനമാക്കുന്നു
വിമാനം പുറപ്പെടുന്നതിനു ഒരു മണിക്കൂർ മുമ്പ് ബാഗേജ് കൗണ്ടറുകൾ അടയ്ക്കുന്നതായിരിക്കുമെന്നും അധികൃതർ അറിയിച്ചു
രാജ്യത്തെ മിക്ക ഡിപ്പാര്‍ട്ട്മെന്റുകളും വാരാന്ത്യങ്ങളില്‍ ഡാറ്റ ബാക്കപ്പ് നടത്തുന്നവയാണ്. അതേസമയം ആഭ്യന്തരമന്ത്രാലയവും മറ്റും വിവരങ്ങളുടെ പകര്‍പ്പുകള്‍ ഓരോ ദിവസവും ബാക്കപ്പ് ചെയ്ത് സൂക്ഷിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ റാന്‍സംവെയര്‍ ആക്രമണം രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെന്റര്‍ മേധാവി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ രാജ്യത്തെ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയിലെല്ലാം രോഗമുക്തമെന്ന ഫലമാണ് ലഭ്യമായത്. ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിലും കുവൈത്ത് പക്ഷിപ്പനി മുക്ത രാജ്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ബക്കാലകള്‍ വഴി പോലും ധനവിനിമയവും കറന്‍സി മാറ്റവും അടക്കമുള്ള ഇടപാടുകള്‍ നടക്കുന്നുണ്ട്. ജലീബ് അല്‍ ശുയൂഖില്‍ മാത്രം ഒമ്പത് ബക്കാലകള്‍ സമാന്തര കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അഞ്ചുവര്‍ഷത്തിനിടെ രാജ്യത്തെ ജനസംഖ്യയില്‍ അസ്വാഭാവികമായ വര്‍ധനയുണ്ടായതിനെ തുടര്‍ന്നു കഴിഞ്ഞ മാസമാണ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം വിഷയം ആഭ്യന്തര-പ്രതിരോധ സമിതിക്കു വിട്ടത്. രാജ്യത്ത് പൗരത്വമില്ലാത്തവരായി (ബിദൂന്‍) കഴിയുന്ന പതിനായിരങ്ങളില്‍ പലരും അര്‍ഹതയില്ലാതെ പട്ടികയില്‍ ഇടം കണ്ടെത്തിയവരാണെന്ന പരാതിയും നേരത്തേയുണ്ട്
വരും ദിവസങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ സഹായമാവശ്യമുള്ളവര്‍ വകുപ്പിന്റെ 112 എന്ന ഹോട്ട് ലൈന്‍ നമ്പറില്‍ വിളിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയും ശക്തമായ പൊടിക്കാറ്റാണ് അനുഭവപ്പെട്ടത്.
കമ്പനിയോട് അനുബന്ധിച്ച് പൊലീസ് സ്ക്രീനിങ്ങിനും മെഡിക്കല്‍ ടെസ്റ്റിനുമുള്ള സംവിധാനവും ഉണ്ടായിരിക്കും. ഈ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമാകും ഗാര്‍ഹികത്തൊഴിലാളിയെ തൊഴിലുടമയ്ക്കു കൈമാറുക.