Currency

Kuwait

കുവൈറ്റിൽ നിന്നും അവധി ആഘോഷിക്കാൻ നാട്ടിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക്

കുവൈറ്റ് സിറ്റി: അവധി ആഘോഷിക്കാൻ നാട്ടിൽ പോയ പ്രവാസികളുടെ അപ്പാർട്ടുമെന്റുകൾ കേന്ദ്രീകരിച്ച് മോഷണം നടക്കുന്നതായി റിപ്പോർട്ട്. പ്രവാസികൾ കൂടുതലായി താമസിക്കുന്ന അബ്ബസ്സിയ മേഖലയിൽ കഴിഞ്ഞ ദിവസം ഇന്ത്യൻ കുടുംബം മോഷണത്തിനിരയായി. അനിൽ എന്ന ആളുടെ അപ്പാർട്ടുമെന്റിലാണു മോഷണം നടന്നത്. എയർ ഫാൻ നീക്കം ചെയ്താണു മോഷ്ടാവ് അപ്പാർട്ടുമെന്റിൽ കയറിയത്. അവധിയ്ക്ക് നാട്ടിൽ പോകുന്ന പ്രവാസികളുടെ അപ്പാർട്ടുമെന്റുകൾ കേന്ദ്രീകരിച്ച് മോഷണം വ്യാപകമാകുന്നതിനാൽ വിലപിടിപ്പുള്ള വസ്തുക്കൾ അപ്പാർട്ടുമെന്റുകളിൽ വെച്ച് പോകരുതെന്നു അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

Top
x