ഇന്ത്യയുള്‍പ്പെടെ 24 രാജ്യങ്ങള്‍ക്കാണ് പക്ഷിരോഗം കണ്ടെത്തിയതായുള്ള ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തിയത്. ജീവനുള്ള പക്ഷികള്‍ക്കും ശീതീകരിച്ച പക്ഷിമാംസത്തിനും മുട്ടക്കും വിലക്ക് ബാധകമാണ്.
കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തോട് അനുബന്ധിച്ച് പണിയുന്ന പുതിയ ടെര്‍മിനലിന് ചൊവ്വാഴ്ച തറക്കല്ലിടും. അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ആണ് തറക്കല്ലിടുന്നത്.
യോഗ്യതയും പരിചയ സമ്പത്തുമുള്ള ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിക്കാനും സേവന വൈദഗ്ധ്യമില്ലാത്തവരെ ഒഴിവാക്കാനും വേതന പരിഷ്കരണം അനിവാര്യമാണെന്ന നിലപാടാണ് പ്ലാനിങ് കൗണ്‍സിലിന്റേത്.
തൊഴില്‍ കാത്തിരിക്കുന്ന കൂടുതല്‍ സ്വദേശികള്‍ക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വദേശി, വിദേശി വ്യത്യാസമില്ലാതെ 34 വര്‍ഷം സര്‍വിസുള്ളവരെ പിരിച്ചുവിടുന്നത്. സെപ്റ്റംബറില്‍ ഇവരോട് വിരമിക്കാന്‍ ആവശ്യപ്പെടും.
ഇനി മുതല്‍ ദിവസവും രണ്ടു വിമാനങ്ങള്‍ കുവൈത്തില്‍ നിന്ന് മുംബൈയിലേക്ക് സര്‍വീസ് നടത്തും. ഈ മാസം പത്തു മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. നിലവില്‍ കുവൈത്തില്‍ നിന്ന് മുംബൈയിലേക്ക് പ്രതിദിനം ഓരോ വിമാനം വീതമാണ് സര്‍വീസ് നടത്തുന്നത്.
തീരുമാനം നിശ്ചിതസമയത്തിനകം പ്രാവര്‍ത്തികമാക്കാനാകുമോ എന്ന കാര്യം സംശയമാണെന്നു കുവൈത്ത് ധനമന്ത്രി അനസ് ഖാലിദ് അല്‍ സാലെ പറഞ്ഞു. 2018 ജനുവരി മുതല്‍ അഞ്ചു ശതമാനം വാറ്റ് ഏര്‍പ്പെടുത്താനാണു ജിസിസി തീരുമാനിച്ചത്.
ഏപ്രിലില്‍ ആണ് ഇത്രയും ഇന്ത്യക്കാരെ നാട് കടത്തിയത്. ഇതേകാലയളവില്‍ നാടുകടത്തപ്പെട്ട മൊത്തം വിദേശികളുടെ എണ്ണം 2705 ആണ്. നിയമലംഘങ്ങള്‍ക്കു പിടിയിലായവര്‍, വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് നാടുകടത്താന്‍ വിധിക്കപ്പെട്ടവര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയാണ് ഇത്രയും വിദേശികളെ നാടുകടത്തയിട്ടുള്ളത്.
നികുതി നിര്‍ദേശം നടപ്പാക്കിയാല്‍ അനധികൃത മാര്‍ഗങ്ങളിലൂടെയുള്ള പണമിടപാടുകള്‍ വര്‍ധിക്കുകയും കറന്‍സി നിരക്കുകള്‍ ക്രമരഹിതമാകുകയും സാമ്പത്തിക വിപണിയില്‍ അസ്ഥിരത ഉണ്ടാകുകയും ചെയ്യും.
മനുഷ്യന്റെ വിവിധ പ്രവർത്തികൾ മൂലമുണ്ടായ മലിനീകരണവും അന്തരീക്ഷ ഊഷ്മാവിൽ ഉണ്ടായിരിക്കുന്ന വർധനയും മൂലം മത്സ്യങ്ങൾ ചത്തുപൊങ്ങുകയാണ്.
ഉഷ്ണ കാലത്തിലേയ്ക്ക് പ്രവേശിക്കുന്നതിന്റെ ആരംഭഘട്ടത്തിൽ തന്നെ ഇത്രയധികം ചൂട് രേഖപ്പെടുത്തിയതിനാൽ വരും മാസങ്ങളിൽ രാജ്യത്ത് കടുത്ത ചൂട് അനുഭവപ്പെടും