
കുവൈത്ത് സിറ്റി: കുവൈത്തില്‍ നഴ്സിംഗ് മേഖലയില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന് നിര്‍ദേശം. സുപ്രീം പ്ലാനിങ് കൗണ്‍സിലാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ആരോഗ്യരംഗം കാര്യക്ഷമമാക്കാന്‍ ഓരോ ആരോഗ്യമേഖലക്കും സ്വതന്ത്ര ബജറ്റ് അനുവദിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ആരോഗ്യമേഖലയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമാക്കുന്നതിനുള്ള നിര്‍ദേശങ്ങളുടെ ഭാഗമായാണ് ശമ്പളസ്‌കെയില്‍ പരിഷ്‌കരിക്കണം. യോഗ്യതയും പരിചയ സമ്പത്തുമുള്ള ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിക്കാനും സേവന വൈദഗ്ധ്യമില്ലാത്തവരെ ഒഴിവാക്കാനും വേതന പരിഷ്‌കരണം അനിവാര്യമാണെന്ന നിലപാടാണ് പ്ലാനിങ് കൗണ്‍സിലിന്റേത്. സ്വദേശികളെ നഴ്സിംഗ് രംഗത്തേക്ക് കൂടുതലായി ആകര്‍ഷിക്കാനും ശമ്പള പരിഷ്‌കരണം വഴിയൊരുക്കുമെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
കുവൈത്ത് പൗരന്മാരെ ഉന്നത ചികിത്സക്കായി വിദേശത്തേക്ക് അയയ്ക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും രാജ്യത്തെ ആശുപത്രികളില്‍ മതിയായ ചികിത്സ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ മാത്രമേ വിദേശ ചികിത്സ അനുവദിക്കാവൂ എന്നും തുുടങ്ങിയ നിര്‍ദേശങ്ങളാണ് സുപ്രീം പ്ലാനിങ് കൗണ്‍സില്‍ ആരോഗ്യമന്ത്രാലയത്തിന് നല്‍കിയിട്ടുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.