പ്രവാസി വിദ്യാര്‍ഥികള്‍ക്കായി കുവൈത്ത് മെഡിക്കല്‍/എന്‍ജിനീയറിങ് മാതൃകാ പ്രവേശന പരീക്ഷ നടത്തി. ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഫോക്കസ് ഇന്റര്നാഷനലാണ് മാതൃകാ പരീക്ഷ സംഘടിപ്പിച്ചത്.
ബസ്, ടാക്സി യാത്രക്കാർക്കുവേണ്ടി എയർകണ്ടീഷനഡ് കാത്തിരിപ്പു കേന്ദ്രങ്ങൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പാർലമെന്റ് അംഗമായ ഒസാമ അൽ-ഷഹീൻ
ഒളിച്ചോടല്‍ കേസ് നേരിടുന്ന 18 ാം നമ്പര്‍ വിസ വിഭാഗത്തിലെ മുഴുവന്‍ തൊഴിലാളികളുടെയും വിസ റദ്ദ് ചെയ്യുന്നതാണ്. ഇവര്‍ക്ക് പിന്നീട് വിസ പുതുക്കുവാനോ കേസിനു എതിരെ കോടതിയെ സമീപിക്കുവാനോ അവകാശം ഉണ്ടായിരിക്കുന്നതല്ല.
രാജ്യത്ത് എണ്ണ വില കൂട്ടിയതിന് പകരമായി സ്വദേശികള്‍ക്ക് പ്രതിമാസം 75 ലിറ്റര്‍ പെട്രോള്‍ സൗജന്യമായി നല്‍കാനുള്ള തീരുമാനം തല്‍ക്കാലത്തേക്ക് മരവിപ്പിച്ചതായി റിപ്പോര്‍ട്ട്.
റോഡുകൾ ഉപയോഗിക്കുന്നതിന് പ്രവാസികളിൽ നിന്നും ടോൾ ഈടാക്കണമെന്ന ആവശ്യവുമായി പാർലമെന്റ് അംഗം സഫ അൽ-ഹഷീം വീണ്ടും രംഗത്ത്
ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നഴ്സിങ് റിക്രൂട്ട്മെന്റിന് പണച്ചെലവ് ആവശ്യമില്ല. ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഷെയര്‍ ഹോള്‍ഡിങ് കമ്പനി ആഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിക്കും. റിക്രൂട്ട്മെന്റ് കമ്പനി യാഥാര്‍ഥ്യമായാല്‍ റിക്രൂട്ട്മെന്റ് ചെലവ് സ്വകാര്യ കമ്പനികള്‍ നിലവില്‍ ഈടാക്കുന്ന തുകയുടെ മൂന്നിലൊന്നായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രവാസികൾ കഴിയുന്ന അപ്പാർട്ട്മെന്റുകൾക്ക് ആഗസ്റ്റ് മുതൽ കിലോവാട്ടിന് 5 ഫിൽസ് ആണ് നൽകേണ്ടി വരിക
ജലോപയോഗത്തില്‍ നിലവില്‍ ലോക തലത്തില്‍ മൂന്നാം സ്ഥാനത്താണ് കുവൈത്ത്. രാജ്യത്ത് പ്രതിദിനം ഒരു വ്യക്തി ശരാശരി 500 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
വാണിജ്യ മേഖലയിലെ ഡ്രൈവര്‍ തസ്തികയിലേക്ക് രാജ്യത്തിന് പുറത്തുനിന്നുള്ളവര്‍ക്കു പുതുതായി വര്‍ക് പെര്‍മിറ്റ് അനുവദിക്കില്ല. പകരം സ്വദേശികളെയും നിലവില്‍ കുവൈത്തില്‍ താമസിക്കുന്ന ഡ്രൈവിങ് ലൈസന്‍സുള്ള വിദേശികളെയും മാത്രമെ ഈ മേഖലയിലെ ഡ്രൈവിങ് ജോലിക്ക് നിയമിക്കൂ.