കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം നിരവധി നിയമലംഘകര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. റോയല്‍ ഡിക്രി 38/2016 പ്രകാരം കാല്‍നടയാത്രക്കാര്‍ മേല്പാലങ്ങള്, ടണലുകള്‍, കോറിഡോറുകള്‍, പ്രത്യേകം രേഖപ്പെടുത്തിയ ഭാഗങ്ങള്‍ എന്നിവയിലൂടെ മാത്രമേ റോഡ് മുറിച്ചുകടക്കാന്‍ പാടുള്ളൂ.
2017-18 കാലയളവിൽ 4,800 സീറ്റുകളാണ് ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ ലഭ്യമാകുക
കഴിഞ്ഞവര്‍ഷം പുതിയ നാലു ബോയിങ് 737-800 വിമാനങ്ങള്‍ ഒമാന്‍ എയര്‍ നിരയില്‍ ചേര്‍ന്നു. ഇതോടെ വിമാനങ്ങളുടെ മൊത്തം എണ്ണം 47 ആയി. എയര്‍ബസ് ശ്രേണിയുടെ നവീകരണം തുടരുകയാണ്. നവീകരിച്ച പുതിയ എയര്‍ബസ് 330 കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പാരിസില്‍ നിന്ന് മസ്കത്തിലെത്തിയിരുന്നു.
സ്വദേശികള്‍ക്ക് സ്വകാര്യമേഖലയില്‍ പാര്‍ട്ട്ടൈം ജോലിക്ക് അവസരമൊരുക്കും വിദേശികളെ സ്പെഷലൈസ്ഡ് തസ്തികകളിലേക്ക് താല്‍ക്കാലിക കരാര്‍ പ്രകാരം നിയമിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നതാണ് കരാറിലെ പ്രധാന നിര്‍ദേശം.
ഒമാനിൽ നിന്നും ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് കുറയാന്‍ ഇത് കാരണമാകും
പ്രതിമാസം 200 ലിറ്റര്‍ എന്ന തോതില്‍ സൗജന്യ ഇന്ധനം അനുവദിക്കണമെന്നാണ് നിര്‍ദേശം. ശൂറ കൗണ്‍സില്‍ നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്. രാജ്യത്തെ ദുര്‍ബല വിഭാഗക്കാര്‍ക്ക് നടപടി ഏറെ സഹായകമാകുമെന്ന് ശൂറാ കൗണ്‍സില്‍ യോഗം വിലയിരുത്തി.
11,200 പേര്‍ക്കാണ് 2013 മുതല്‍ ഒമാനില്‍നിന്ന് ഹജ്ജ് ചെയ്യാന്‍ അനുമതി ലഭിച്ചിരുന്നത്. അതേസമയം ഹറം വികസനത്തെതുടര്‍ന്ന് സൗദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചതാണ് ക്വാട്ട പുനഃസ്ഥാപിക്കാന്‍ കാരണം.
25 കേസുകളാണ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് ഇതില്‍ 15 പേരും ഇന്ത്യക്കാരാണെന്ന് പബ്ലിക് പ്രൊസിക്യൂഷന് കണക്കുകള്‍ വ്യക്തമാക്കുന്നു. കുറഞ്ഞ ശമ്പളം, വലിയ കടം എന്നീ കാരങ്ങളാണ് പ്രധാനമായും ആത്മഹത്യയ്ക്കുള്ള കാരണം.
മവേലയില്‍ നിര്‍മിക്കുന്ന നസീം അസബാഹ് പദ്ധതിയില്‍ വിദേശികള്‍ക്ക് സ്വന്തം പേരില്‍ വില്ലകള്‍ വാങ്ങാന്‍ അനുമതിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു
നഗരസഭാ നോട്ടീസിന് ഉടമയോ പ്രതിനിധിയോ പ്രതികരിക്കാതിരുന്നാല്‍ കെട്ടിടം പൊളിക്കാന്‍ നഗരസഭക്ക് അധികാരമുണ്ട്. ഇതിന് വേണ്ട ചെലവും നിയമപരമായ പിഴയുമടക്കം ഉടമയില്‍ നിന്ന് ചുമത്താനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.