Currency

ഇന്ത്യന്‍ രൂപ ശക്തിപ്രാപിച്ചു: വി​നി​മ​യ നി​ര​ക്ക്​ ഒന്നര വർഷത്തിനിടയിലെ ഏറ്റവും കു​റ​ഞ്ഞ നിലയിൽ

സ്വന്തം ലേഖകൻSunday, April 9, 2017 8:24 am

ഒമാനിൽ നിന്നും ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് കുറയാന്‍ ഇത് കാരണമാകും

മസ്കറ്റ്: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഡോളര്‍ വില ഇടിഞ്ഞതിനെ തുടർന്ന് ഇന്ത്യൻ രൂപ ശക്തിപ്രാപിച്ചത് രൂപയുടെ വിനിമയനിരക്ക് കുറയാന്‍ കാരണമായി. ഒരു ഒമാനി റിയാലിന് 166.93 രൂപ എന്ന നിരക്കിലാണ് നിലവിലെ വിനിമയം. ഒരു ഘട്ടത്തില്‍ നിരക്ക് ഇടിഞ്ഞ് 166.64ല്‍ എത്തിയിരുന്നു. 2015 നവംബര്‍ 11 ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 

അമേരിക്ക സിറിയയില്‍ നേരിട്ട് ആക്രമണം നടത്തിയതാണ് അമേരിക്കൻ ഡോളറിനെ തളർത്തിയത്. ഇതോടൊപ്പം യൂറോ, ജപ്പാന്‍ കറന്‍സിയായ യെന്‍ തുടങ്ങിയ വിദേശ കറന്‍സികള്‍ ശക്തിപ്രാപിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഇൗമാസം 15ന് േശഷം രൂപയുടെ വിനിമയ നിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്ന് മേഖലയിൽ വിദഗ്തർ പറഞ്ഞു.

ഒമാനിൽ നിന്നും ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് കുറയാന്‍ ഇത് കാരണമാകും. നേരത്തെ കഴിഞ്ഞ നവംബറില്‍ ഒരു റിയാലിന് 178 രൂപക്ക് മുകളില്‍ വരെ വിനിമയ നിരക്ക് ഉയർന്നിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x