Currency

പ്രവാസികൾക്ക് ഒമാനിൽ സ്വന്തം പേരിൽ വീടുകൾ വാങ്ങാൻ അവസരമൊരുങ്ങുന്നു

സ്വന്തം ലേഖകൻThursday, April 6, 2017 8:28 am

മവേലയില്‍ നിര്‍മിക്കുന്ന നസീം അസബാഹ് പദ്ധതിയില്‍ വിദേശികള്‍ക്ക് സ്വന്തം പേരില്‍ വില്ലകള്‍ വാങ്ങാന്‍ അനുമതിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു

മസ്കറ്റ്: സുൽത്താനേറ്റിൽ താമസിക്കുന്ന പ്രവാസികൾക്ക് സ്വന്തം പേരിൽ വീട് വാങ്ങാനുള്ള അവസരമൊരുങ്ങുന്നു. മവേലയില്‍ നിര്‍മിക്കുന്ന നസീം അസബാഹ് പദ്ധതിയില്‍ വിദേശികള്‍ക്ക് സ്വന്തം പേരില്‍ വില്ലകള്‍ വാങ്ങാന്‍ അനുമതിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഇതുസംബന്ധിച്ച പദ്ധതി കരാറില്‍ ടൂറിസം മന്ത്രാലയവും കമ്പനിയും ഒപ്പുവെച്ചു.

400 ദശലക്ഷം റിയാൽ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. ഹോട്ടല്‍, റിസോര്‍ട്ട് എന്നിവ അടങ്ങിയ പദ്ധതിയിൽ വില്ലകളാണ് രാജ്യത്തുള്ള വിദേശികൾക്ക് വാങ്ങാനാകുക. കടല്‍ തീരത്തോട് ചേർന്ന്, 2040 ടൂറിസം വിഷന്റെ ഭാഗമായാണ് നസീം അസബാഹ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x