ചില വിനിമയ സ്ഥാപനങ്ങള്‍ മാത്രമാണ് ഇവയുടെ ഇടപാട് നടത്തുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കാറില്‍നിന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുന്ന വിനിമയ സ്ഥാപനങ്ങളുമുണ്ട്.
പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനാഘോഷമായ മീലാദുന്നബി പ്രമാണിച്ചാണ് അവധി. ഇന്നേദിവസം ഒമാനിലെ മുഴുവന്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നും മന്ത്രാലയങ്ങളും മറ്റു സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കില്ല.
രാജ്യത്ത് അധ്യാപകവൃത്തിയിൽ ഏർപ്പെടുന്ന വിദേശികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. സ്വദേശി അധ്യാപകരുടെ ദൗർലഭ്യമാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്.
ഒമാനിൽ പ്രതിദിനം ശരാശരി മൂന്ന് പ്രവാസികൾ വീതം മരണപ്പെടുന്നുണ്ടെന്ന് റിപ്പോർട്ട്. ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.
ഈ വര്‍ഷം 60 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞവര്‍ഷം നിരവധിപേര്‍ പിടിയിലായിരുന്നു. 50 വാഹനങ്ങള്‍ അപകടത്തില്‍പെട്ടിരുന്നു. ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ കാരണമായി കഴിഞ്ഞവര്‍ഷം ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു.
രാജ്യത്തെ വിവിധ കമ്പനികളിലെ ജീവനക്കാരുടെ ശമ്പള ഇടപാടുകള്‍ നടത്തുന്നതിന് ചില ബാങ്കുകള്‍ ഫീസ് ഈടാക്കി തുടങ്ങിയതായി റിപ്പോർട്ട്. ഇതുവരെ സൗജന്യമായിരുന്ന സേവനത്തിനാണ് ഇപ്പോള്‍ ബാങ്കുകള്‍ പണം ഈടാക്കുന്നത്.
ചില മേഖലകളില്‍ താല്‍ക്കാലിക തൊഴില്‍വിസ അനുവദിക്കാനുള്ള നടപടികളും ആസൂത്രണം ചെയ്തുവരുകയാണ്. ഒമാനില്‍ ആദ്യമായിട്ടായിരിക്കും ഇത്തരം വിസകള്‍ ലഭ്യമാവുന്നത്. പുതിയ നീക്കങ്ങളെ രാജ്യത്തെ വ്യവസായ മേഖല സ്വാഗതം ചെയ്തു.
നിര്‍മാണ മേഖലയില്‍ നിലവില്‍ അനുഭവപ്പെടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമായിട്ടാണ് ഈ നിർദേശം മുന്നോട്ട് വെക്കുന്നതെന്നും ഈ ആവശ്യവുമായി മാനവ വിഭവശേഷി മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്നും ഒമാന്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റി അധികൃതര്‍ പറഞ്ഞു.
. ആഗോള സാമ്പത്തിക പ്രതിസന്ധിയും ഇന്ധന വിലക്കുറവുമാണ് റെയില്‍വേ പാത വൈകാന്‍ കാരണമാകുന്നത്.
ഒമാൻ സുൽത്താനേറ്റിലെ വൈദ്യുതി ഉൽപ്പാദനത്തിൽ വർധന. കഴിഞ്ഞ സെപ്തംബർ അവസാനത്തെ കണക്ക് അനുസരിച്ച് 4.4 ശതമാനത്തിന്റെ വർധനയാണു വൈദ്യുതി ഉൽപ്പാദനത്തിൽ ഉണ്ടായിരിക്കുന്നത്.