പറന്നുയരുന്നതിന് തൊട്ടുമുമ്പ് ടയര്‍ പൊട്ടിയത് ശ്രദ്ധയില്‍പ്പെതിനെ തുടര്‍ന്ന് സലാലയില്‍നിന്ന് മസ്കത്തിലേക്കുള്ള ഒമാന്‍ എയറിന്റെ യാത്ര റദ്ദാക്കി.
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 178. 85 രൂപ വരെ വ്യാഴാഴ്ച ഉച്ചക്ക് ഒരു റിയാലിനു ലഭിക്കുകയുണ്ടായി. ഈ സമയം ആയിരം രൂപക്ക് 5.590 റിയാല്‍ എന്ന നിരക്കായിരുന്നു വിനിമയസ്ഥാപനങ്ങള്‍ നല്‍കിയത്.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെ സീബില്‍നിന്ന് നഖലിലെ ഹൈപര്‍ മാര്‍ക്കറ്റിലേക്ക് പുറപ്പെട്ട കുടുംബം ബര്കക്ക് ശേഷം ബര്കനഖല് റോഡില്‍ ആറ് മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ആവശ്യമെങ്കില്‍ രണ്ട് പവര്‍ ബാങ്കുകള്‍ ഹാന്‍ഡ് ബാഗില്‍ സൂക്ഷിക്കാവുന്നതാണ്. വിമാന യാത്രാ ചട്ടങ്ങള്‍ പ്രകാരം എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് പവര്‍ ബാങ്കുകള്‍ അപകടകരമായ സാമഗ്രികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെ തുടർന്നാണ് ഈ നിർദേശം.
ഒമാനിൽ വരുന്ന നാല് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അന്തരീക്ഷ മർദ്ദം കുറഞ്ഞത് മൂലം തിങ്കളാഴ്ച വൈകുന്നേരം മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാനാണ് സാധ്യത.
ഒമാനിൽ പരിഷ്കരിച്ച പൗരന്മാരുടെ തിരിച്ചറിയല്‍ കാര്‍ഡും പ്രവാസികളുടെ റെസിഡന്റ് കാര്‍ഡും ഇന്ന് മുതൽ ലഭ്യമാകും. റോയല്‍ ഒമാന്‍ പൊലീസിന് (ആര്.ഒ.പി) കീഴിലെ സിവില്‍ സ്റ്റാറ്റസ് ഡയറക്ടറേറ്റ് പുതിയ ഡിസൈനിലുള്ള കാർഡാണു ഇനിമുതൽ നൽകുക.
രാജ്യത്തിന്റെ സുപ്രീം കമാന്‍ഡര്‍ എന്ന അധികാരം വിനിയോഗിച്ചാണ് സുല്‍ത്താന്‍ തടവുകാരെ മോചിപ്പിച്ചത്. ശിക്ഷാകാലയളവില്‍ മാനസാന്തരം വന്നവരെ അവരുടെ സാമൂഹിക, കുടുംബ പശ്ചാത്തലം കണക്കിലെടുത്താണ് മോചിപ്പിക്കുന്നതെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.
രാജ്യത്ത് അനാശ്വാസ്യപ്രവർത്തനങ്ങൾ വർധിച്ച സാഹചര്യത്തിൽ ഒമാൻ വിസ നിയമങ്ങൾ കർശനമാക്കുന്നു. ഇതിന്റെ ഭാഗമായി തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ള സ്ത്രീകൾക്കുള്ള സന്ദർശക വിസയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം.
ഒമാനി റിയാലുമായുള്ള രൂപയുടെ വിനിമയ നിരക്ക് ഈവര്‍ഷം ഫെബ്രുവരി 28ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിൽ. 176.14 എന്ന നിലയിലാണു നിലവിലെ വിനിമയ നിരക്ക്.
ഒമാനിൽ 46ാം ദേശീയദിനത്തോടനുബന്ധിച്ചുള്ള പൊതു അവധിദിനങ്ങൾ പ്രഖ്യാപിച്ചു. നവംബർ 23, 24 ദിനങ്ങളിലായിരിക്കും അവധിയെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.