കനം കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകള്‍ പരിസ്ഥിതിക്ക് ദോഷകരമാണ് എന്നതിനാലാണ് അവക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്. കട്ടി കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം തുണിയിലും പേപ്പറിലും മറ്റ് ഓര്‍ഗാനിക് വസ്തുക്കളിലും നിര്‍മിച്ച ഒന്നില്‍ കൂടുതല്‍ പ്രാവശ്യം ഉപയോഗിക്കാന്‍ കഴിയുന്ന ബാഗുകള്‍ ഉപയോഗിക്കണമെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
കോവിഡ് ചട്ടങ്ങള്‍ പാലിക്കാത്ത വിമാനക്കമ്പനികള്‍ക്കെതിരെ കര്‍ശന നടപടികളെന്ന് സിവില്‍ വ്യോമയാന അതോറിറ്റി. ഒമാനിലേക്ക് വരികയും തിരികെ പോകുകയും ചെയ്യുന്ന വിമാനങ്ങള്‍ക്ക് ഇതു ബാധകമാണ്. യാത്രക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
ഡിസംബര്‍ 22 മുതല്‍ ഒരാഴ്ചത്തേക്ക് അതിര്‍ത്തികള്‍ അടച്ചത്. അടച്ചിട്ടിരുന്ന കര- വ്യോമ- ജല അതിര്‍ത്തികള്‍ ഡിസംബര്‍ 29 ചൊവ്വാഴ്ച പുലര്‍ച്ചെ 12 മണി മുതലാണ് തുറക്കുക. ജനിതകമാറ്റം വന്ന കോവിഡ് ഭീഷണിയെ തുടര്‍ന്ന് സ്വീകരിച്ച മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായാണ് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയത്.
കൊവിഡ് വാക്സിനേഷന് ഒമാനില്‍ ഔദ്യോഗിക തുടക്കമായി. സീബ് പോളിക്ലിനിക്കില്‍ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സൈദി ആദ്യ ഡോസ് സ്വീകരിച്ച് വാക്സിനേഷന് ഉദ്ഘാടനം ചെയ്തു. ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കം മുന്‍ഗണനാപട്ടികയില്‍ ഉള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന് നല്‍കുക. 21 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസുകളാണ് നല്‍കുക.
പിസിആര്‍ പരിശോധനക്ക് മസ്കത്ത്, സലാല രാജ്യാന്തര വിമാനത്താവളങ്ങളില്‍ സൗകര്യം ഉപയോഗപ്പെടുത്താനാകും. മസ്കത്ത് വിമാനത്താവളത്തിലെ പി5 പാര്‍ക്കിംഗ് കേന്ദ്രത്തിലും സലാല വിമാനത്താവളത്തിലെ കാര്‍ഗോ ടെര്‍മിനലിലുമാണ് പിസിആര്‍ പരിശോധനാ സൗകര്യമുള്ളത്. വിമാനത്താവളങ്ങളില്‍ 19 ഒമാനി റിയാലാണ് പരിശോധനാ നിരക്ക്.
ഒമാനില്‍ ഫൈസര്‍ വാക്സീന് ഇറക്കുമതി ചെയ്യാന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്കി. അടിയന്തര ആവശ്യങ്ങളില്‍ മാത്രമായിരിക്കും ആദ്യ ഘട്ടമായി വാക്സീന് നല്‍കുന്നത്. 16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്സീന് ലഭ്യമാകുക.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാനിലെത്തി. മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവര്‍ സ്വീകരിച്ചു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടെ ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ അല്‍ ബുസൈദി, തൊഴില്‍ മന്ത്രി മഹദ് ബിന്‍ സഈദ് ബിന്‍ അലി ബഅ്വാനി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
സര്‍ക്കാര്‍ ജീവനക്കാരായ പ്രവാസികളുടെ സൗജന്യ ചികിത്സ നിയമത്തില്‍ ഭേദഗതി വരുത്തി ഒമാന്‍ തൊഴില്‍ മന്ത്രാലയം. 19 തരം അസുഖങ്ങള്‍ക്ക് സൗജന്യ ചികിത്സയും സൗജന്യ മരുന്നുകളും ലഭിക്കില്ലെന്ന് മന്ത്രി ഡോ. മഹദ് ബിന്‍ സഈദ് ബിന്‍ അലി ബഅൗവില്‍ ഉത്തരവില്‍ വ്യക്തമാക്കി.
ഒമാനിലെത്തിയ ശേഷം വിമാനത്താവളത്തില്‍ വെച്ച് കോവിഡ് പരിശോധന നടത്തിയാല്‍ മതിയാവും. ഒമാനില്‍ എത്തുന്ന യാത്രക്കാരുടെ കൈവശം ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
പള്ളികളില്‍ പ്രവേശിക്കുന്നതിന് കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കിയതായി ആരോഗ്യ മന്ത്രി മന്ത്രി ഡോ. അഹമദ് അല്‍ സഈദി പറഞ്ഞു. ഔഖാഫ് മതകാര്യ മന്ത്രാലയവുമായി ചര്‍ച്ച ചെയ്ത ശേഷമാണ് നടപടി. കൂടുതല്‍ മേഖലകളില്‍ ഇളവ് നല്‍കിയത് വൈറസ് നീങ്ങിയതു കൊണ്ടല്ല. തുടര്‍ന്നും നിയന്ത്രണങ്ങള്‍ പാലിക്കണം. ഒമാനിലേക്ക് വരുന്നവര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പുവരുത്തണം.