ടെര്‍മിനലിന്റെയും യാത്രക്കാര്‍ക്കായുള്ള സൗകര്യങ്ങളുടെയും പ്രവര്‍ത്തനക്ഷമത സംബന്ധിച്ച പരിശോധന ആരംഭിച്ചുകഴിഞ്ഞു. പൊതുജനങ്ങളെ ഉള്‍പ്പെടുത്തിയുള്ള വിമാനത്താവള ടെര്‍മിനലിന്റെയും യാത്രക്കാരുടെ സൗകര്യങ്ങളുടെയും പരിശോധനക്ക് ബുധനാഴ്ച ഔദ്യോഗിക തുടക്കമായി.
ഒമാനിലെ സ്വദേശികള്‍ക്ക് പൊതു, സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ക്ക് ഈ മാസം മുതല്‍ തുടക്കമാകും. പൊതു, സ്വകാര്യ മേഖലയില്‍ 25000 തൊഴില്‍ അവസരങ്ങളാണ് ലഭ്യമാക്കുന്നത്.
സന്ദര്‍ശകരുടെയും സഞ്ചാരികളുടെയും യാത്ര സുഗമമാക്കാന്‍ എന്‍.എഫ്.സി ഞായറാഴ്ച സര്‍വിസുകള്‍ പുനഃക്രമീകരിച്ചു. കാലാവസ്ഥ കണക്കിലെടുത്താകും ചൊവ്വാഴ്ച ഫെറി സര്‍വിസുകള്‍ പുനരാരംഭിക്കുന്നതിനെ കുറിച്ച് തീരുമാനിക്കുക.
ഏതാനും വര്‍ഷങ്ങളിലായി സഫേലയുടെ സാന്നിധ്യം ദോഫാര്‍ തീരത്ത് കുത്തനെ കുറയുന്നതായുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കാര്‍ഷിക-ഫിഷറീസ് മന്ത്രാലയത്തിന്റെ തീരുമാനം. ഈ വര്‍ഷത്തെ വിളവെടുപ്പ് സീസണ് ഡിസംബര്‍ ഏഴിന് ആരംഭിക്കാനിരിക്കെയാണ് മന്ത്രാലയത്തിന്റെ തീരുമാനം.
വിനോദയാത്രക്കായി വന്നവരാണ് അപകടത്തില്‍പ്പെട്ടത്. റോഡരികില്‍ വാഹനം നിര്‍ത്തി ഫോട്ടോയെടുക്കവേ സ്വദേശി യുവാക്കളുടെ കാര്‍ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ഇവര്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഹൈബാന്‍ പ്രദേശത്താണ് പുതിയ പെട്രോള്‍ സ്റ്റേഷന് പ്രവര്‍ത്തനം ആരംഭിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ട് റിയാലിനോ അതില്‍ കൂടുതലോ തുകയ്ക്ക് ഇന്ധനം നിറക്കുന്ന ആദ്യത്തെ നൂറ് ഉപഭോക്താക്കള്‍ക്ക് ഒരു റിയാലിന്റെ ഇന്ധനം സൗജന്യമായി നല്കി.
അടുത്ത വര്‍ഷം ജനുവരി ഒന്നുമുതല്‍ പണമിടപാടുകള്‍ പൂര്‍ണമായി നിര്‍ത്തലാക്കുമെന്ന് ആരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. ആശുപത്രികളിലെ എല്ലാത്തരം ഫീസുകളും അടയ്ക്കേണ്ട മറ്റു തുകകളും ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് മുഖേന വേണം അടയ്ക്കാന്‍.
113 രാഷ്ട്രങ്ങള്‍ അടങ്ങിയ സൂചികയില്‍ ജി.സി.സി തലത്തില്‍ രണ്ടാം സ്ഥാനമാണ് ഒമാനുള്ളത്. ആഗോളതലത്തില്‍ 28ാം സ്ഥാനവും. ജി.സി.സി രാഷ്ട്രങ്ങളില്‍ കുവൈത്താണ് ഒന്നാമത്. ഖത്തര്‍ മൂന്നാം സ്ഥാനത്തും. ഇക്കണോമിസ്റ്റ് ഇന്‍ഡക്സ് യൂണിറ്റും അമേരിക്കന്‍ കമ്പനിയായ ഡ്യൂപോണ്ടും ചേര്‍ന്നാണ് ആഗോള ഭക്ഷ്യസുരക്ഷാ സൂചിക തയാറാക്കിയത്.
അംഗീകൃത ടി.വി ചാനല്‍ ദാതാവ് പരാതിപ്പെട്ടാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും. ചില പ്രവാസികളും ഇന്ത്യയില്‍ നിന്ന് കൊണ്ടുവരുന്ന സാറ്റലൈറ്റ് ടെലിവിഷന്‍ റിസീവറുകളാണ് ഉപയോഗിക്കുന്നത്. ഇവയെല്ലാം തന്നെ നിയമവിരുദ്ധ വിഭാഗങ്ങളില്‍പ്പെടുന്നവയാണ്.
ആഗോളതലത്തില്‍ ഒമാന്‍ 26ാം സ്ഥാനമാണുള്ളത്. എക്സ്പാറ്റ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള ജീവിത നിലവാര സൂചികയിലാണ് ഒമാന്‍ മികച്ച റാങ്കിങ് ഉള്ളത്. അറബ് മേഖലയില്‍ 18ാം സ്ഥാനത്തുള്ള യുഎഇയാണ് ഒന്നാമത്.