ചറ്റന്നൂഗയില് പ്രാദേശിക സമയം വൈകുന്നേരം നാലോടെയാണ് സംഭവം. വുഡ്മോര്‍ എലമെന്ററി സ്കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മരത്തില്‍ ഇടിച്ചു മറിയുകയായിരുന്നു.
ഡോളര്‍ ശക്തി പ്രാപിക്കുന്നതായി സാമ്പത്തിക സര്‍വ്വേയില്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ പതിമൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് ഡോളര്‍ വില ഇത്രയും ഉയരുന്നതെന്ന് ന്യുയോര്‍ക്ക് ഒ നീല്‍ സെക്യൂരിറ്റി ഡയറക്ടര്‍ കെന്‍ പോള്‍കറി പറഞ്ഞു.
പ്രശസ്തമായ ഹാര്‍വാര്‍ഡ് ലോ സ്കൂളില്‍ വിദ്യാര്‍ത്ഥിയായ ഹര്‍മാന്‍ സിംഗ് (22) ആണ് അപമാനത്തിന് ഇരയായത്. മുസ്ലീം ആണെന്ന് വിളിച്ചാണ് തന്നെ പിന്നാലെ നടന്ന് ഒരാള്‍ അധിക്ഷേപിച്ചതെന്ന് ഹര്‍മാന്‍ പറയുന്നു.
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിന് വേണ്ടി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ അമേരിക്കന്‍ വംശജന് തടവുശിക്ഷ. 40 മാസത്തെ ജയില്‍വാസമാണ് ചിക്കാഗോ ഫെഡറല്‍ കോടതി വിധിച്ചിരിക്കുന്നത്. മുഹമ്മദ് ഹംസ ഖാന് (21) ആണ് ശിക്ഷിക്കപ്പെട്ടത്.
പുതിയ ബിസിനസ് സംരഭകർക്ക് സഹായകമാകും വിധം വിവിധ നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതായി ചിക്കാഗോ മേയർ റഹ്മം ഇമ്മാനുവേൽ അറിയിച്ചു.
ടെക്നോളജി ആസ്ഥാനമായ സിലിക്കണ്‍വാലിയില്‍ ഏറ്റവുമധികം ജോലിയെടുക്കുന്നത് വിദേശികളാണ്. ഇതില്‍ ഏറിയപങ്കും ഏഷ്യന്‍ വംശജരും. പല ടെക് കമ്പനികളെയും നയിക്കുന്നത് ഏഷ്യക്കാരാണ്.
റഷ്യയുടെ നീക്കത്തെ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് അമേരിക്ക അഭിപ്രായപ്പെട്ടു. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡ്ഇന്നിന്റെ ആസ്ഥാനവും അമേരിക്കയാണ്.
കുടിയേറ്റക്കാരെ അംഗീകരിക്കുകയും മറ്റ് രാജ്യങ്ങളിലെ വൈവിധ്യങ്ങളെ അംഗീകരിക്കുകയും ചെയ്തിട്ടുള്ള രാജ്യമാണ് അമേരിക്ക. പുതിയ ഭരണ പരിഷ്കാരങ്ങള്‍ ലിംഗ, വര്‍ണ വേര്തിരിവിലേക്കാണു നീളുന്നതെന്നും ഇവയ്ക്കെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും പ്രമീള ആവശ്യപ്പെട്ടു.
തീപിടുത്തം ഉണ്ടായെന്ന് കരുതി അപായ സൈറണ്‍ തെറ്റായി മുഴങ്ങിയതിനെ തുടര്‍ന്നാണ് വിമാനത്താവളം മുഴുവന്‍ പതയില്‍ മുങ്ങാന്‍ കാരണം.
ബൈബിളിലെ പത്തുകല്‍പ്പനകള്‍ എഴുതിവെച്ച കല്ലിന് ലേലത്തില്‍ ലഭിച്ചത് 45.6 കോടി രൂപ. നാലാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന രണ്ടടി നീളമുള്ള കല്ലിന് 90 കിലോഗ്രാം ഭാരമുണ്ട്.