ചികിത്സാവേളയിലും തുടര്‍ന്നും രോഗികളോട് പുലര്‍ത്തേണ്ട സമീപനവും അവരുടെ അവകാശങ്ങളും വിശദീകരിക്കുന്നതാണിത്. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയാണ് നിയമം അനുശാസിക്കുന്നത്.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി 250ല്‍ പരം വാഹനങ്ങള്‍ വെള്ളത്തില്‍ കുടുങ്ങി നിശ്ചലമായതായി ട്രാഫിക് അധികൃതര്‍ അറിയിച്ചു.
പ്രവാസി വിദ്യാർത്ഥികളുടെ ഉന്നത പഠനാവശ്യം പരിഗണിച്ചുകൊണ്ട് ഖത്തറിൽ കൂടുതൽ സ്വകാര്യ സർവകലാശാലകൾ തുറക്കുമെന്ന് ഖത്തര്‍ യൂണിവേഴ്സിറ്റി ഭരണ സാമ്പത്തികകാര്യ വൈസ് പ്രസിഡന്റ് ഡോ. ഖാലിദ് അല്കാത്തിർ അറിയിച്ചു.
ദോഹയിലെ തുമാമ ഹെല്‍ത്ത് സെന്ററില്‍ നടന്ന 15ാമത് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 2500 ലധികം ഖത്തറിലെ സാധാരണ തൊഴിലാളികളാണ് പ്രയോജനപ്പെടുത്തിയത്.
പ്രവാസി ഭാരതീയ ദിവസില്‍ ഖത്തറില്‍ നിന്നും 100 പേർ പങ്കെടുക്കും. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി കുമരന് ആണ് ഇക്കാര്യം അറിയിച്ചത്. ജനുവരി ഏഴ്, എട്ട്, ഒന്‍പത് തിയ്യതികളില്‍ ബംഗളൂരുവിലാണ് പ്രവാസി ഭാരതീയ ദിവസ് നടക്കുക.
കണ്ണ് സ്കാനിങ്ങിലൂടെ തിരിച്ചറിഞ്ഞ് ഉപഭോക്താവിന് പണം നല്കുന്ന പുതിയ എ.ടി.എം. മെഷീനുകളാണ് ക്യു.എന്‍.ബി.യുടെ ശാഖകളിലുള്ളത്.
ആറ് വര്‍ഷത്തെ കൗണ്ട് ഡൗണിന് തുടക്കമിട്ട് ലോകകപ്പ് സംഘാടക സമിതി, സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലഗസി ഖത്തര്‍ ലോക കപ്പിന്റെ സവിശേഷതകള്‍ പങ്കുവച്ചു.
ഇഖ്റഅ് എന്ന പേരില്‍ സംഘടപ്പിക്കുന്ന മേളയില്‍ കുട്ടികളുടെ പുസ്തകങ്ങളുമായി 90 പ്രസാധകര് എത്തുന്നു എന്നതാണ് ഇത്തവണത്തെ പുസ്തകമേളയുടെ സവിശേഷത.
അടുത്ത ഏതാനും വര്‍ഷത്തേക്കു ഫോര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളേ ഖത്തറില്‍ തുറക്കൂ. ദോഹ കേന്ദ്രീകരിച്ചു പുരോഗമിക്കുന്ന ഹോട്ടലുകളില്‍ 48% ഫോര്‍ സ്റ്റാറും 44% ഫൈവ് സ്റ്റാറുമാണ്.
അനധികൃത താമസക്കാരെ കണ്ടെത്താന്‍ സെര്‍ച് ആന്‍ഡ് ഫോളോ അപ് വിഭാഗം ശക്തമായ പരിശോധന നടത്താൻ ഒരുങ്ങുന്നു. പൊതുമാപ്പ് അവസാനിക്കാനിരിക്കെയാണ് അധികൃതർ ഇങ്ങനെയൊരു നീക്കം നടത്തുന്നത്.