
ഷാര്‍ജ: നിരത്തുകളില്‍ അഭ്യാസപ്രകടനം നടത്തിയാല്‍ വാഹനം പിടിച്ചെടുക്കുമെന്ന് ഷാര്‍ജ പൊലീസ്. മാനദണ്ഡങ്ങള്‍ പാലിക്കാതെ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്ക് എതിരെയും ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹന ഉടമകള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
എമിറേറ്റ്സ് അതോറിട്ടി ഫോര്‍ സ്റ്റാന്‍ഡാര്‍ഡൈസേഷന്റെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ വാഹനങ്ങളില്‍ രൂപമാറ്റം വരുത്താന്‍ സാധിക്കു. വാഹനങ്ങള്‍ക്ക് എസ്മയുടെ അംഗീകാരം കൂടാതെ രൂപമാറ്റം വരുത്തുന്നതും നിയമവിരുദ്ധമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.